സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പെട്രോള്‍ പമ്പുകളില്‍ പൊതുജനങ്ങള്‍ ഉപയോഗിക്കാൻ ശുചിമുറികള്‍
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഒരുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റിസ് സി എസ് ഡയസ് ആണ് ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ പമ്പ് ഉടമകളുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ വിധി നല്‍കിയത്. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കുന്നതിലൂടെ വരുമാന നഷ്ടം ഉണ്ടാകുമെന്നും ശുചിമുറികളുടെ പരിപാലനച്ചെലവ് വലിയതാണെന്നും പമ്പ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സുരക്ഷാ പ്രശ്നങ്ങളും സ്വത്തവകാശ ലംഘനവുമാണ് ഇത് വരുത്തിയതെന്ന് പമ്പുടമകള്‍ വാദിച്ചു. അവരുടെ ശുചിമുറികള്‍ സ്വകാര്യ സ്വത്താണ്, അതിന് അനധികൃതമായി പ്രവേശനം അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു. ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചു.അതേസമയം, സംസ്ഥാന സര്‍ക്കാരും, തിരുവനന്തപുരം കോർപ്പറേഷനും സ്വച്ഛ്ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഇത്തരം ശുചിമുറികള്‍ പൊതുശുചിമുറികളാക്കാനുള്ള നടപടി സ്വീകരിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ഈ പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാന്‍ കോടതി തിരുവനന്തപുരം കോര്‍പറേഷനോട് നിര്‍ദേശിക്കുകയും ചെയ്തു.ഈ വിധിയിലൂടെ ദീർഘദൂര യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കും ഒരു പരിധിവരെ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. പല സ്ഥലങ്ങളിലും മറ്റു ശുചിമുറി സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിൽ, സ്വകാര്യ പമ്പുകളിലേക്കുള്ള ആശ്രയമാണ് ഇതുവരെ ഉണ്ടായിരുന്നത്.