വൃഷ്ടിപ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുന്നതിനിടെ, ബാണാസുര സാഗർ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നിലവില്‍ ജലനിരപ്പ് 766.55 മീറ്ററിലെത്തിയതോടെ അധികൃതര്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
767 മീറ്റർ എന്ന പരമാവധി നില തൊട്ടെത്തുമ്പോള്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം ഒഴുക്കാനാണ് നീക്കം. അതിനുമുമ്പ് അടുത്ത 24 മണിക്കൂറിലുളള മഴയുടെ അളവ് കൂടി വിലയിരുത്തിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുക.ഇതിനൊപ്പം, പത്തനംതിട്ടയിലെ മണിമലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. കരമന, അച്ചൻകോവില്‍, കാവേരി, ഭാരതപ്പുഴ, കോരപ്പുഴ, പെരുമ്ബ, മൊഗ്രാല്‍ എന്നിവിടങ്ങളിലെ നദികളിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് അധികൃതര്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ ആഴത്തിലുള്ള നദീതടങ്ങളിലും അണക്കെട്ട് സമീപങ്ങളിലുമായി അമിത ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.