ലഹരി വ്യാപനം: കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ അധ്യാപകര്‍ മടിക്കരുത്;മുഖ്യമന്ത്രി

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിലപ്പെട്ട വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇത്തരം വിവരങ്ങൾ പുറത്ത് വന്നാൽ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായിരിക്കും, നിയമനടപടികളും ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കുട്ടികളില്‍ ലഹരി ഉപയോഗം തടയുന്നതില്‍ അധ്യാപകര്‍ക്ക് നിർണായക പങ്കുണ്ട്. അവരുടെ പെരുമാറ്റത്തിലുള്ള ചെറിയ മാറ്റങ്ങളും അധ്യാപകര്‍ തിരിച്ചറിയാൻ കഴിയും. സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കാനുള്ള ഉത്തരവാദിത്തം അധ്യാപകര്‍ ഭയമില്ലാതെ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പെരുമാറ്റ വ്യതിയാനങ്ങള്‍ കണ്ടാല്‍ രക്ഷിതാക്കള്‍ അതില്‍നിന്ന് കണ്ണുമൂടരുത്. രോഗം ആരംഭത്തിലെത്തുമ്പോള്‍ തന്നെ തിരിച്ചറിയുകയാണെങ്കില്‍ അതിന് ഫലപ്രദമായ ചികിത്സയും ചെയ്യാനാകും. വ്യാജപരാതികളിന്റെ ഭയം മാറ്റി നിര്‍ത്തി കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതില്‍ അധ്യാപകരും രക്ഷിതാക്കളും കൈകോർക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version