മില്‍മയില്‍ സെയില്‍സ് ഓഫീസറെ ആവശ്യമുണ്ട്; വേഗം അപേക്ഷിച്ചോളൂ

കേരള സംസ്ഥാന സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ)യിൽ സെയിൽസ് ഓഫീസര്‍ തസ്തികയിൽ റിക്രൂട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. ഈ നിയമനം കരാര്‍ അടിസ്ഥാനത്തിൽ താൽക്കാലികമായി നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 9 ആണ്.മില്‍മയുടെ വിവിധ യൂണിറ്റുകളിലായി ആകെ 18 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോട്ടയം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷകര്‍ക്ക് 35 വയസ്സുവരെയാണ് പ്രായപരിധി.തസ്തികയ്ക്കുള്ള യോഗ്യതയായി എംബിഎ (മാര്‍ക്കറ്റിംഗ്) അല്ലെങ്കില്‍ അഗ്രിബിസിനസ് മാനേജ്‌മെന്റ്, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യത വേണം. ഡയറി മേഖലയിലോ സമാന രീതിയിലുള്ള രംഗങ്ങളിലോ ഒരു വര്‍ഷത്തോളം സൂപ്പര്‍വൈസറി അനുഭവമുള്ളവര്‍ക്ക് മുൻഗണന ലഭിക്കും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 47,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യണം. അവിടെ മില്‍മ സെയിൽസ് ഓഫീസർ നോട്ടിഫിക്കേഷൻ ലഭിക്കും. വിശദാംശങ്ങൾ വായിച്ച് സംശയങ്ങൾ തീര്‍ക്കുകയും ‘അപ്ലൈ’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version