മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ ലഭിക്കില്ല; കർശന നടപടികളുമായി അധികൃതർ

മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാത്ത മുൻഗണന റേഷൻ കാർഡുടമകൾക്ക് അടുത്ത മാസം മുതൽ റേഷൻ ലഭിക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇതിനായി സംസ്ഥാനത്തുടനീളം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഈ സമയം വരെ 15,774 പേര്‍ മസ്റ്ററിങ്‌ നടത്താതെ തുടരുകയാണ്. മിക്കവരുടെയും കാർഡ് തരം പിങ്കാണ്. സെപ്റ്റംബർ 24, 2024 മുതൽ ആരംഭിച്ച മസ്റ്ററിങ് നടപടികൾ ജൂൺ 30 വരെ മാത്രമേ തുടരുകയുള്ളൂ. ഈ സമയം അവസാനിച്ചാൽ, മസ്റ്ററിങ് പൂർത്തിയാക്കാത്തവരെ അടുത്ത മൂന്നു മാസത്തേക്ക് പ്രവാസി പട്ടികയിൽ ഉൾപ്പെടുത്തി റേഷൻ വിതരണം നിര്‍ത്തിവയ്ക്കും. തുടർന്ന്, മുൻഗണന പട്ടികയിൽനിന്ന് അവരെ നീക്കം ചെയ്യാനാണ് തീരുമാനം.അതേസമയം, വിരലടയാളം പതിയാത്തതുകൊണ്ട് മസ്റ്ററിങ് നടത്താനാവാത്ത 2,69,661 പേർ നിലവിൽ സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ മഞ്ഞ, പിങ്ക് കാർഡ് ഉള്ളവരാണ് ഭൂരിപക്ഷം. കിടപ്പുരോഗികൾ, മുതിർന്നവർ, കൂലിപ്പണിക്കാർ തുടങ്ങിയവരുടെ റേഷൻ മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടിട്ടുണ്ട്. ഇക്കാര്യം ഭക്ഷ്യവകുപ്പ് കേന്ദ്രത്തിനെ അറിയിച്ചിട്ടുള്ളതിനാൽ ഇവരുടെ മസ്റ്ററിങ് പൂർത്തിയാക്കിയതായി കണക്കാക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version