ന്യൂനമര്‍ദവും ചക്രവാതച്ചുഴിയും; ബുധനാഴ്ച മുതല്‍ മഴ ശക്തമാകും, യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴക്കാലം ശക്തമാകുന്നു. ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെയുള്ള കാലയളവിൽ ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇതിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ബുധനാഴ്‌ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മുന്നറിയിപ്പ് നിലവിലുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.ഇതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അടുത്ത മണിക്കൂറുകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഈ സാധ്യത ബാധകമാകുന്നത്.മഴയ്ക്ക് കാരണമായ പ്രധാന അന്തരീക്ഷ വ്യതിയാനങ്ങളായി തീരദേശ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലകൊണ്ടിരിക്കുന്ന ന്യൂനമർദ്ദവും തെക്കൻ രാജസ്ഥാനിലും വടക്കൻ ഗുജറാത്തിലും രൂപപ്പെട്ട ചക്രവാതച്ചുഴിയുമാണ്.അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് ഈ സമയത്ത് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version