ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കായി പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ആരോഗ്യനിലയിൽ വലിയ മാറ്റമില്ലെന്ന് റിപ്പോർട്ട്. വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും ആവശ്യമാണ്. ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് തുടങ്ങിയ അവശ്യപ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ ഡോക്ടർമാരുടെ നിരന്തര പരിശ്രമം തുടരുകയാണ്.വൃക്ക പ്രവർത്തനത്തിൽ കുറച്ച് പുരോഗതി ഉണ്ടായതായി മെഡിക്കൽ സംഘം വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ഇന്ന് രാവിലെ 11 മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേരും. തുടർന്ന് 12 മണിയോടെ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.