ബാണാസുര സാഗര്‍ ഡാമിലെ സ്പിൽവെ ഷട്ടർ ഇന്ന് ( ജൂൺ 30) ഉച്ചയ്ക്ക് 12.30 ന് ഷട്ടറുകൾ 20 സെൻ്റീ മീറ്ററായി ഉയർത്തും. സെക്കൻ്റിൽ 11.40 ക്യുമെക്സ് (ആകെ 22.80 ക്യുമെക്സ്) വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
കരമാൻതോട്, പനമരം പുഴകളിൽ 10 മുതൽ 15 സെൻ്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആർ മേഘശ്രീ അറിയിച്ചു.