സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വടക്കൻ ഒഡിഷയും ഗംഗതട പശ്ചിമ ബംഗാളും മുകളിലായുള്ള ചക്രവാത ചുഴിയും മഹാരാഷ്ട്ര, കർണാടക തീര പ്രദേശങ്ങളിലെ ന്യൂനമർദ്ദ പാത്തിയും സംസ്ഥാനത്തെ കാലാവസ്ഥയെ ബാധിക്കുന്നു.കേരളത്തിന്മേൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതിനാൽ, മലയോര തീരദേശ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത് പോലെ, 64.5 മില്ലിമീറ്ററില്‍ നിന്ന് 115.5 മില്ലിമീറ്റര്‍ വരെയുള്ള മഴയാണ് ‘ശക്തമായ മഴ’ എന്നത് സൂചിപ്പിക്കുന്നത്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ തദ്ദേശ ഭരണസംവിധാനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറണം.നദിക്കരകളും അണക്കെട്ടുകളുടെ കീഴ്പ്പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതേ രീതിയില്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവർ ക്യാമ്പുകള്‍ തുറന്നതായി ഉറപ്പാക്കി പകല്‍ സമയത്തുതന്നെ അവിടേക്ക് മാറണമെന്നും അധികൃതര്‍ നിർദ്ദേശിച്ചു.വീടുകൾക്ക് മേൽക്കൂര ശക്തമല്ലെങ്കിൽ അതിനും അടച്ചുറപ്പില്ലെങ്കിൽ അതിൽ താമസിക്കുന്നവർ അതിജീവനത്തിന് മുൻഗണന നൽകി സുരക്ഷിതതലങ്ങളിലേക്ക് മാറേണ്ടതുണ്ട്. മഴ കനക്കുമ്പോൾ നദികളിൽ ഇറങ്ങുന്നത്, കുളിക്കൽ, മീൻപിടിത്തം, മറ്റു ആവശ്യങ്ങൾക്കായി നീർവാഹിനികളിലേക്കുള്ള പ്രവേശനം എന്നിവ പൂർണമായി ഒഴിവാക്കണം.ജലാശയങ്ങൾക്ക് മുകളിലായി കയറി സെൽഫി എടുക്കൽ, കാഴ്ച കണ്ട് തിരക്കാക്കൽ എന്നിവയും അപകടസാധ്യത നിറഞ്ഞതായതിനാൽ ഒഴിവാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അത്യാവശ്യമല്ലാത്ത യാത്രകളും വിനോദയാത്രകളും ഇത്തവണ ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്നും മുന്നറിയിപ്പുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version