കല്‍പ്പറ്റയിലെ അനധികൃത കാറ്ററിങ് യൂണിറ്റുകള്‍ നിയന്ത്രിക്കണം: അസോസിയേഷന്‍

കല്‍പ്പറ്റ: ജില്ലയിലെ കാറ്ററിങ് മേഖലയില്‍ അനധികൃത സ്ഥാപനം വര്‍ധിക്കുകയാണെന്ന് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി വ്യക്തമാക്കി. കുടുംബശ്രീ യൂണിറ്റുകളടക്കം എല്ലാ കാറ്ററിങ് സ്ഥാപനങ്ങള്‍ക്കും ഫുഡ് സെഫ്റ്റി ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് സി.എന്‍.ചന്ദ്രനും മറ്റ് ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പ്രത്യേകിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളുടെ എണ്ണം നിയമാനുസൃത ലൈസന്‍സുള്ളവയുടെ ഇരട്ടിയിലധികമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ ആരോഗ്യ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും അധികൃതര്‍ ഇതിന്തിരെ കർശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തുന്നതിന്റെ ഭാഗമായി ജൂലൈ 8ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ആഗസ്റ്റ് 4ന് കല്‍പ്പറ്റയില്‍ ജില്ലാ സമ്മേളനവും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ചില്‍ ജില്ലയിലെ സ്ഥാപന ഉടമകളും തൊഴിലാളികളും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version