സ്കൂള്‍ സമയമാറ്റം പിൻവലിക്കുന്നത് പരിഗണനയില്‍ ഇല്ല;മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റം തിരുത്താനാകില്ലെന്ന ഉറച്ച നിലപാടുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപക സംഘടനകളുമായുള്ള യോഗത്തിൽ ഒരു വിധേയത്വം കൂടെ കാണിക്കാതെ, തീരുമാനത്തിൽ നിന്ന് പിൻവങ്ങില്ലെന്ന് മന്ത്രി വ്യക്തമാക്കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

എന്നാല്‍, വിഷയത്തിൽ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്നും, ബദൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കാമെന്നുമാണ് മന്ത്രിയുടെ നിലപാട്.യോഗത്തിൽ ആറാമത്തെ അജണ്ടയായി സ്കൂൾ സമയവും മറ്റ് ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയ്‌ക്ക് എടുത്തു. ലീഗ് അനുകൂല അധ്യാപക സംഘടന തീരുമാനം ശക്തമായി വിമർശിച്ചുവെങ്കിലും, കോടതിയുടെ നിർദേശപ്രകാരം എടുത്തതാണ് സമയമാറ്റമെന്നും അതിൽ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.അധ്യാപകരുടെ വിവിധ ആവശ്യങ്ങളും യോഗത്തിൽ പരിഗണിച്ചു. സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരം ജില്ലയിലും ശാസ്ത്രമേള പാലക്കാട് ജില്ലയിലും നടത്താനാണ് തീരുമാനം. തൃശ്ശൂരിലാണ് ഈ വർഷത്തെ സ്കൂൾ കലോത്സവം നടക്കുക. പുതുക്കിയ സ്കൂൾ ഭക്ഷണ മെനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കണമെന്ന് നിർദേശിച്ചു. കായിക അധ്യാപകരുടെ പരാതികൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. കൂടാതെ ലഹരി വിരുദ്ധ പ്രചാരണത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version