പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തില്‍ തെരുവ് നായ ശല്യം പ്രതിരോധിക്കാന്‍ മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
സഹകരിച്ച് ആക്ഷൻ തുടങ്ങി. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി പ്രകാരമാണ് ഈ നടപടി. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 30ത്തോളം നായകളെ സുല്‍ത്താന്‍ ബത്തേരി എബിസി യൂണിറ്റില്‍ ഡോഗ് ക്യാച്ചര്‍മാരുടെ സംഘം പിടികൂടി.പുല്‍പ്പള്ളി വിജയ സ്‌കൂള്‍, ജയശ്രീ സ്‌കൂള്‍, മത്സ്യമാംസ മാര്‍ക്കറ്റ്, പോലീസ് സ്റ്റേഷന്‍, ചുണ്ടക്കൊല്ലി കോളനി, ബസ് സ്റ്റാന്‍ഡ് തുടങ്ങി നായ ശല്യം രൂക്ഷമായ ഇടങ്ങളിലായാണ് ആദ്യപടി ക്യാമ്പെയ്ന്‍. പിടികൂടിയ നായകൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി, മൂന്ന് ദിവസം ചികിത്സയും നിരീക്ഷണവും നല്‍കി, പേവിഷം കുത്തിവച്ച് ചെവിയിൽ അടയാളം നൽകി, പിടിച്ച സ്ഥലങ്ങളിലേക്കു തന്നെ തിരികെ വിടുന്ന രീതിയിലാണ് പദ്ധതി.തെരുവ് നായകളുടെ അമിത വർധനവും സഞ്ചാരത്തിലുള്ള ആക്രമണവും തടയുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഓരോ ശസ്ത്രക്രിയയ്‌ക്കും ഗ്രാമപഞ്ചായത്തുകള്‍ ഏകദേശം 2000 രൂപയാണ് ചെലവായി കണക്കാക്കുന്നത്. സെന്‍സസ് പ്രകാരം പുല്‍പ്പള്ളിയില്‍ 185ത്തോളം നായകളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ഇരട്ടിയിലേറെ ആയി കണക്കാക്കപ്പെടുന്നു.സുല്‍ത്താന്‍ബത്തേരി എബിസി സെന്ററില്‍ ജൂണ്‍ 20ന് ആരംഭിച്ചു, ഇതിനകം 500ത്തോളം നായകള്‍ക്ക് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. സെന്ററിൽ രണ്ട് ഡോക്ടർമാരും സഹായികൾ അടങ്ങുന്ന സംഘമാണ് സേവനമനുഷ്ഠിക്കുന്നത്. പെണ്‍നായകള്‍ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ഹിസ്ട്രെക്ടമി, ആൺനായകൾക്ക് കാസ്ട്രേഷന്‍ എന്നിവയാണ് നടത്തുന്നത്.