ഡോക്ടർ നിയമനം ജില്ലാ ഗവ. മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യോളജി, സീനിയർ റസിഡന്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും എംഡി, ടിസിഎംസിയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 21 ന് രാവിലെ 11 ന് വയനാട് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിൻ്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04935 299424.
ഹിന്ദി അധ്യാപക നിയമനം പട്ടികവർഗ വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ ജിഎംആർഎസിൽ എച്ച്എസ് ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹിന്ദി ബിഎഡ്, കെ-ടെറ്റ് 3, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ യോഗ്യരായ പട്ടികജാതി/മറ്റുവിഭാഗക്കാരെയും പരിഗണിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 18 രാവിലെ 10.30 ന് സ്‌കൂളിൽ നടത്തുന്ന വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 284818.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

അധ്യാപക നിയമനം പനമരം ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിൽ എച്ച്എസ് ഹിന്ദി അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 18 ന് രാവിലെ 10.30 ന് നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.
ഫാർമസിസ്‌റ്റ് നിയമനം ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്‌റ് നിയമനം നടത്തുന്നു. ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം അഭികാമ്യം. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ ഉള്ളവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 22 ന് രാവിലെ 10 ന് സുൽത്താൻ ബത്തേരി നഗരസഭയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 238007.
ഡ്രൈവർ നിയമനം ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വാഹനത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. എട്ടാം ക്ലാസ്സ് യോഗ്യതയും ഹെവി ലൈസൻസും മൂന്ന് വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ ഉള്ളവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 23 ന് രാവിലെ 10 ന് സുൽത്താൻ ബത്തേരി നഗരസഭയിൽ നടത്തുന്ന കുടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 238007.