മില്‍മയില്‍ സ്റ്റോര്‍സ് / പർച്ചേസ് ഓഫീസര്‍ തസ്തികയിലേക്ക് പുതിയ നിയമനം നടത്തുന്നു. എസ്.സി, ജനറല്‍ വിഭാഗങ്ങള്‍ക്ക് ഓരോ ഒഴിവുകള്‍ വീതമാണ് ലഭ്യമായത്. അപേക്ഷകര്‍ക്ക് 18 നും 45 നും ഇടയില്‍ പ്രായം ഉണ്ടായിരിക്കണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
യോഗ്യതയായി ബിരുദത്തോടൊപ്പം മെറ്റീരിയല്‍സ് മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയോ, അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എം.ബി.എയും പ്രശസ്ത സ്ഥാപനത്തില്‍ നിന്ന് സ്റ്റോര്‍സ്/പർച്ചേസിലുളള 3 വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 40,840 രൂപ മുതല്‍ 81,875 രൂപ വരെ ശമ്പളമായി ലഭിക്കും. പിഎസ്‌സിയിലൂടെയാണ് നിയമനം നടത്തുന്നത്. ഇന്ന് ആണ് അപേക്ഷിക്കേണ്ട അവസാന ദിവസം.മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവന പദ്ധതിയുടെ ഭാഗമായി, കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി 90 ദിവസത്തേക്കാണ് നിയമനം. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 18 ന് രാവിലെ 11ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. ഫോണ്‍: 0495 2768075.കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്കുള്ള കരാറാടിസ്ഥാനത്തില്‍ ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യതയായി എസ്.എസ്.എല്‍.സി, ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ് മേഖലയില്‍ 3 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ 2 വര്‍ഷത്തെ ഐടിഐ (എന്‍സിവിടി/കെജിസിഇ) കോഴ്‌സും, ബില്‍ഡിങ് മാനേജ്മെന്റ് സിസ്റ്റങ്ങളിലുളള രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യമായത്. പ്രായപരിധി 18-36 ആണ്. ജൂലൈ 18 ന് രാവിലെ 11ന് അസ്സല്‍ രേഖകളുമായി മെഡിക്കല്‍ കോളേജ് എച്ച്.ഡി.എസ്. ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0495 2355900.കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തസ്തികകളിലേക്കും നിയമനം നടത്തുന്നു. മാനേജര്‍, ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ടെലി സെയില്‍സ്, ഇ-കൊമേഴ്‌സ്, ബില്ലിംഗ്, സെയില്‍സ് പ്രൊമോട്ടര്‍, ഡ്രൈവര്‍, വെയര്‍ഹൗസ് അസിസ്റ്റന്റ്, എച്ച്.ആര്‍ അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവര്‍ അഭിമുഖത്തിന് പങ്കെടുക്കാം. ജൂലൈ 18 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തപ്പെടും. രജിസ്‌ട്രേഷനായി തിരിച്ചറിയല്‍ കാര്‍ഡ്, 300 രൂപ, ഒരു പാസ്‌പോര്‍ട്ട് ഫോട്ടോ എന്നിവ കൊണ്ടുവരണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി ഹാജരാകാം. ഫോണ്‍: 0497 2707610, 6282942066.