പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മാനന്തവാടി: ആറാട്ടുതറ ചെറിയ പാലത്തിന് സമീപം പുഴയില്‍ കാണാതായ 19കാരന്‍റെ മൃതദേഹം കണ്ടെത്തി. കമ്മന സ്വദേശിയും പയ്യപ്പള്ളി പൗലോസിന്‍റെ മകനുമായ അതുൽ പോൾ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് പുഴയിലേക്കുള്ള അപകടം

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

നടന്നത്.നടന്നയുടൻ തന്നെ നാട്ടുകാര്‍ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അതുൽ പുഴയുടെ ചുഴിയിലപ്പെട്ട് താഴേക്ക് ഒഴുകുകയായിരുന്നു. രാത്രി മുഴുവൻ അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയും ഇരുട്ടും തിരച്ചിലിന് തടസമായി.ഇന്ന് രാവിലെ മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റും പനമരം സിഎച്ച് റെസ്ക്യൂ ടീമും ചേർന്നാണ് തിരച്ചിൽ തുടരുന്നത്. അവസാനം പനമരം റെസ്ക്യൂ ടീമാണ് പുഴയില്‍ നിന്നും അതുലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

https://wayanadvartha.in/2025/07/15/chembothara-health-center-renovation-corruption-allegations

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version