പനമരം ജീർണിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പരിഷ്കരിക്കണമെന്ന ആവശ്യങ്ങൾ ശക്തം

പനമരം: പനമരം പഴയ ബസ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന കാത്തിരിപ്പ് കേന്ദ്രം കാലപ്പഴക്കം മൂലം ഗുരുതരമായി ജീർണിച്ച നിലയിലാണ്. നാല്പത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ ബസ് സ്റ്റോപ്പിന്റെ മേൽക്കൂരയടക്കം കോൺക്രീറ്റ് കമ്പികൾ തുരുമ്പുപിടിച്ച് അപകടഭീഷണിയായിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മഴക്കാലങ്ങളിൽ മേൽക്കൂരയിൽ വെള്ളം കെട്ടിനിന്നത് കമ്പി തുരുമ്പെടുക്കുന്നതിനും ചോർച്ചയ്ക്കും വഴിവച്ചുവെന്ന് യാത്രക്കാർ പറയുന്നു.സുൽത്താൻ ബത്തേരി, പുൽപള്ളി, നീർവാരം, നെല്ലിയമ്പം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കായി ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണിത്. നാല് ദിശകളിലേക്കും തുറന്ന കാഴ്ചയുള്ള സ്ഥലത്ത് ബസ് സ്റ്റോപ്പ് നിൽക്കുന്നതായതിനാൽ ആധുനിക രീതിയിൽ രണ്ടുനില കെട്ടിടമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പുതിയ രീതിയിലുള്ള ബസ് സ്റ്റോപ്പിൽ വായനമുറി പോലുള്ള സൗകര്യങ്ങളും മുകളിലെ നിലയിൽ ഒരുക്കാനാകുമെന്നാണ് പൊതുജനങ്ങളുടെ ആശയം. വിദ്യാർത്ഥികൾക്കും മറ്റുള്ള യാത്രക്കാർക്കും ഇത് ഏറെ സഹായകരമാകുമെന്നും അവർ അഭിപ്രായപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version