കീം 2025: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-ലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള (KEAM 2025) പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

കാറ്റഗറി, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, വരുമാന സർട്ടിഫിക്കറ്റ്, പ്രത്യേക സംവരണം തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ നിശ്ചിത തീയതിക്ക് മുൻപ് സമർപ്പിച്ചവരുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ‘KEAM 2025-Candidate Portal’ ൽ കയറുന്നതിലൂടെ ‘Category List’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അവരുടെ കാറ്റഗറി വിവരങ്ങൾ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ: 0471-2332120, 2338487.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version