പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട വിഫ് ചുഴലിക്കാറ്റ് ദുർബലപ്പെട്ടെങ്കിലും, അതിന്റെ അവശിഷ്ടങ്ങൾ വടക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചതോടെ അവിടെ വീണ്ടും ന്യൂനമർദ്ദം ശക്തിപ്പെടുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇത് ഒഡിഷയും പശ്ചിമബംഗാളും തമ്മിലുള്ള തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി കേരളത്തിലും തിങ്കളാഴ്ചവരെ മഴയും കാറ്റും ശക്തിയേറാനുള്ള സാധ്യതയുണ്ട്.മുൻപത്തെ മഴക്കാലത്തെ അപേക്ഷിച്ച്, ഇത്തവണ യഥാർത്ഥ പടിഞ്ഞാറൻ കാറ്റ് വീശാനാണ് സാധ്യത. ഈ സീസണിൽ പതിവായി കാണപ്പെട്ടതുപോലെ വടക്കുപടിഞ്ഞാറൻ കാറ്റല്ല, നേരേ പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശാനുള്ള സാധ്യത ഉള്ളതിനാലാണ് ഇത്തവണ കൂടുതൽ ജാഗ്രത ആവശ്യമാകുന്നത്. ന്യൂനമർദം തീരത്തെ അടുക്കുമ്പോൾ കേരള തീരങ്ങളിലും കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മലയോര മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മധ്യ തെക്കൻ കേരളത്തിലാണ് തുടക്കം കാട്ടാൻ സാധ്യത; പിന്നീട് വടക്കൻ ജില്ലകളിലേക്കും വ്യാപിക്കാമെന്നാണു കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞത്.ചക്രവാതച്ചുഴിയും ന്യൂനമർദ്ദവുമെന്താണെന്ന് ധരിപ്പിക്കുക എന്നതും പ്രധാനമാണ്. കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. അതിനാൽതന്നെ അതെല്ലാവരുമ് ന്യൂനമർദ്ദമാകണമെന്നില്ല. എന്നാൽ ചക്രവാതച്ചുഴി ശക്തിപ്പെട്ടാൽ ന്യൂനമർദ്ദമായി മാറും. പിന്നീട് അതത് ഘട്ടങ്ങൾ കടന്നാൽ, ഡിപ്രഷൻ, തീവ്ര ന്യൂനമർദ്ദം, അതിതീവ്ര ന്യൂനമർദ്ദം എന്നീ ഘട്ടങ്ങൾ വഴിയായി ചുഴലിക്കാറ്റിലേക്ക് അത് വികസിക്കാൻ സാധ്യതയുണ്ടാകും.