വയനാട്ടിൽ ഇന്ന് കനത്ത മഴ

വയനാട് ജില്ലയെ വീണ്ടും കനത്ത മഴ പിടിയിലാക്കി. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇന്ന് ഒട്ടുമിക്ക പ്രദേശങ്ങളിലും തുടരുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും ജില്ലാദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശിച്ചിരിക്കുന്നതുമാണ്. കേരളത്തിലെ മറ്റ് 10 ജില്ലകളും യെല്ലോ അലർട്ട് പരിധിയിലുണ്ട്. അതേസമയം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.മുൻകാലത്തേക്കാളും കൂടുതലായുള്ള മഴയാണ് വയനാട് ജില്ലയിൽ ലഭിച്ചിരിക്കുന്നത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം നൽകിയ കണക്കുകൾ പ്രകാരം 19.6% മഴയുടെ വർദ്ധനവ് രേഖപ്പെടുത്തി. ജൂൺ മാസമാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസം. ജൂലൈയുടെ തുടക്കത്തിൽ മഴ കുറവായിരുന്നെങ്കിലും പിന്നീട് കനത്ത മഴ വീണ്ടും ആരംഭിച്ചു.ജൂലൈ 30നുള്ളത് മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ വാർഷികം എന്നതിനാൽ അതോടനുബന്ധിച്ച് കൂടുതൽ ജാഗ്രത ആവശ്യമാണ്. വരും അഞ്ച് ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഓഗസ്റ്റ് 15ന് മഴയ്ക്ക് ശമനം പ്രതീക്ഷിക്കപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version