റേഷൻ വാങ്ങാതിരുന്നാൽ കാർഡ് മരവിപ്പിക്കും; പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു

ആറു മാസത്തിനിടെ ഒരിക്കല്‍ പോലും റേഷൻ വാങ്ങാത്ത കാർഡ് ഉടമകളുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുതിയ ചട്ടഭേദഗതി പുറത്തിറക്കി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ചൊവ്വാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിലാകും. സംസ്ഥാന സർക്കാരുകൾക്കാണ് കാർഡുകൾ മരവിപ്പിക്കുന്ന ഉത്തരവാദിത്വം.കാർഡ് മരവിപ്പിച്ചതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ ഇ-കെവൈസി (മസ്റ്ററിങ്) പൂർത്തിയാക്കി അർഹത തെളിയിച്ചാൽ മാത്രം റേഷൻ വിതരണം തുടരാനാവും. ഈ നടപടി കേരളത്തിലെ നിരവധി കാർഡ് ഉടമകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേര്‍ റേഷൻ വാങ്ങാറില്ല. കഴിഞ്ഞ മാസം 95.05 ലക്ഷം കാർഡുകളില്‍ 78.33 ലക്ഷം പേര്‍ മാത്രമാണ് റേഷൻ വാങ്ങിയത്.മുമ്പ് മൂന്ന് മാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടായിരുന്നെങ്കിലും, കാർഡ് നേരിട്ട് മരവിപ്പിക്കുന്ന രീതി ഇതുവരെ ഉണ്ടായിരുന്നില്ല. ഇനി മുതൽ എല്ലാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിങ് അഞ്ച് വർഷത്തിലൊരിക്കൽ നിർബന്ധമാകും. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെയും ആധാർ ലഭ്യമെങ്കിൽ അതും രേഖപ്പെടുത്തണം.18 വയസ്സിന് താഴെയുള്ളവർക്ക് ഇനി മുതൽ പ്രത്യേകം റേഷൻ കാർഡ് അനുവദിക്കില്ല. കേരളത്തിൽ 98.85% മസ്റ്ററിങ് പൂര്‍ത്തിയായിട്ടുണ്ട്. ഒരാള്‍ ഒന്നിലധികം സംസ്ഥാനങ്ങളിലെ റേഷൻ കാർഡുകളിൽ ഉള്ളതായി കണ്ടെത്തിയാൽ ആ കാർഡുകളും മരവിപ്പിക്കും. പുതിയ അപേക്ഷകൾ മുൻഗണനാനുസരിച്ച് പരിഗണിക്കണമെന്നും വെയ്റ്റ് ലിസ്റ്റ് പോർട്ടലിൽ പ്രസിദ്ധീകരിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version