വാഴവറ്റ: വാഴവറ്റയിലെ കരിങ്കണ്ണിക്കുന്ന് പ്രദേശത്തെ കോഴി ഫാമിന് സമീപം വൈദ്യുതി ഷോക്കേറ്റ് രണ്ട് സഹോദരന്മാർക്ക് ദാരുണാന്ത്യം. വര്‍ക്കിയുടെ മക്കളായ അനൂപ് പി വി (37), ഷിനു (35) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
രാവിലെ 8 മണിയോടെ ഉണ്ടായ അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു എന്നാണ് പ്രാഥമിക വിവരം.അപകടം സംഭവിച്ചത് കോഴി ഫാമിന് ചുറ്റുമുള്ള വൈദ്യുതി വേലിയില്‍ സ്പർശിച്ചതിനാലെന്നാണ് സംശ്യം. രണ്ടുപേരുടെയും മൃതദേഹങ്ങൾ കൽപ്പറ്റ സഹകരണ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു. മീനങ്ങാടി പോലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.