ജമ്മു കശ്മീരിൽ ഓപ്പറേഷൻ മഹാദേവ്: പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട മൂന്ന് ഭീകരർ വധിക്കപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീനഗറിലെ ദാര മേഖലയില്‍ സൈന്യം നടത്തിയ പ്രത്യേക തിരച്ചില്‍ ഓപ്പറേഷനില്‍ മൂന്ന് ഭീകരവാദികളെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ‘ഓപ്പറേഷൻ മഹാദേവ്’ എന്ന പേരിൽ നടത്തിയ ഈ സംയുക്ത ഓപ്പറേഷനിൽ പഹല്‍ഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തതായി സംശയിക്കുന്ന രണ്ട് ഭീകരരും

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്.ദാര മേഖലയിൽ വ്യാപകമായി നടത്തിയ തിരച്ചിലിനിടെയാണ് സേനയുടെയും ഭീകരരുടെയും ഏറ്റുമുട്ടല്‍ ഉണ്ടായത്. ലിഡ്വാ പ്രദേശത്തും തിങ്കളാഴ്ച ഇത്തരമൊരു ഏറ്റുമുട്ടല്‍ ഉണ്ടായതായി ചിനാർ പൊലീസ് സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ സ്ഥിരീകരിച്ചു.ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപം ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ഹർവാനിലെ മുള്‍നാർ മേഖലയില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തിരച്ചിലിനിടയില്‍ ദൂരെ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഭീകരരെ കണ്ടെത്താൻ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. കോമ്ബിംഗ് ഓപ്പറേഷനുകള്‍ ശക്തമാക്കിയതായും ഭീകരര്‍ മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ടതായും സേനാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version