വയനാട് തുരങ്കപാത ഓണസമ്മാനമായി നാടിന് നല്‍കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വയനാട് തുരങ്കപാതയ്ക്ക് സംസ്ഥാന സർക്കാർ 2134 കോടി രൂപ നീക്കിവെച്ച് നിർമാണ നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നൽകാനാകുമെന്നും ഈ പദ്ധതിയിലൂടെ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലയിൽ വലിയ മാറ്റം സംഭവിക്കുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.ഇലന്ത് കടവിൽ നടന്ന പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തിലാണ് മന്ത്രി പ്രസ്താവന നടത്തിയത്. തുരങ്കപാത യാഥാർത്ഥ്യമായാൽ വയനാടും കോഴിക്കോടും തമ്മിലുള്ള ദൂരം കുറയും. ഇതിലൂടെ കർണാടകയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും വേഗവുമാകും.സഞ്ചാരികളുടെ പ്രവേശനത്തിന് അനുകൂലമായ ഒരു സർക്യൂട്ടായി പ്രദേശം മാറും. കൂടാതെ, പ്രദേശത്തെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലും ഉണര്‍വ് സൃഷ്ടിക്കും.തുരങ്കപാതയുടെ പ്രവർത്തന ശൈലി സംബന്ധിച്ച വിവരണങ്ങളടങ്ങിയ പദ്ധതിക്ക് മെയ് 14-15 തീയതികളില്‍ ചേർന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയ സമിതി ശുപാർശ നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി സഹകരണത്തിലൂടെയാണ് തുരങ്കപാതയുടെ നിർമാണം നടക്കുക.

https://wayanadvartha.in/2025/07/27/heavy-rains-expected-in-the-state-again-yellow-alert-in-9-district

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version