ഈ അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ അന്തിമഘട്ടമായ സ്‌പോട്ട് അഡ്മിഷനിലേക്ക് അപേക്ഷിക്കാനുള്ള അവസരം ഇപ്പോഴും തുടരുന്നു .
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇന്ന് രാവിലെ 10 മണി മുതല്‍ നാളെ വൈകിട്ട് 4 മണിവരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കാണ് സ്‌പോട്ട് അഡ്മിഷനിലേക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. എന്നാല്‍, ഏതെങ്കിലും ക്വാട്ടയില്‍ ഇതിനകം പ്രവേശനം നേടിയവര്‍ക്ക് ഈ അവസരം ലഭിക്കില്ല. ഒഴിവു നടന്നാല്‍ മാത്രമേ ഈ ഘട്ടത്തില്‍ പ്രവേശനം സാധ്യമാകൂ, അതിനാല്‍ യോഗ്യരായവര്‍ സമയം ഉപേക്ഷിക്കാതെ അപേക്ഷ സമര്‍പ്പിക്കണം.