11 തസ്തികയിലേക്ക് പി.എസ്.സി ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

തസ്തികകളിൽ തിരഞ്ഞെടുക്കാനുള്ള പി.എസ്.സി. പരീക്ഷകളുടെ അർഹതാപട്ടികയും ചുരുക്കപട്ടികയും ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. കേരള വൊക്കേഷണല്‍ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗ്ഗം) തസ്തികയിലേക്കാണ് (കാറ്റഗറി നമ്പർ 442/2024) ആദ്യ പട്ടിക

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പ്രസിദ്ധീകരിക്കുന്നത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസർ (കാറ്റഗറി നമ്പർ 506/2024), സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് 2 (072/2024), കേരള കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആൻഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ പ്യൂൺ, റൂം അറ്റൻഡന്റ്, നൈറ്റ് വാച്ച്‌മാൻ തസ്തികകൾ (696/2023, 697/2023) എന്നിവയിലേക്കുള്ള പട്ടികകളും പുറത്തുവരും.തൃശൂർ, പാലക്കാട് ജില്ലകളില്‍ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം – 139/2024), കോഴിക്കോട് ജില്ലയില്‍ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഈഴവ/തിയ്യ/ബില്ലവ വിഭാഗം – 705/2024) തസ്തികയിലേക്കും പട്ടിക പ്രസിദ്ധീകരിക്കും. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പില്‍ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ട്രെയിനി (471/2024), മലപ്പുറത്ത് വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (477/2024), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ് 2 (ഒ.ബി.സി – 341/2024) തസ്തികകളിലേക്കുമാണ് പട്ടിക പ്രഖ്യാപനം.കേറാഫെഡിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ കാറ്റഗറി – 234/2024), തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ – പട്ടികവർഗ്ഗം – 480/2024) തസ്തികകളും ഈ പട്ടികകളിൽ ഉൾപ്പെടും. തിരുവനന്തപുരത്തും കോഴിക്കോട് ജില്ലയിലുമായി വിവിധ വകുപ്പുകളിലെ ക്ലർക്ക് തസ്തികകൾ (205/2024, 438/2024, 749/2024) പരിഗണനയിൽപ്പെടും. കൂടാതെ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിലേയ്ക്ക് മെയിൽ നഴ്സിംഗ് അസിസ്റ്റന്റ് (039/2024), കയർഫെഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (378/2024, 379/2024) തസ്തികകളിലും പട്ടിക പ്രസിദ്ധീകരിക്കും.അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന അർഹതാപട്ടിക പി.എസ്.സി /ഗവ. സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സ്റ്റേറ്റ് ഓഡിറ്റ്/വിജിലൻസ് ട്രൈബ്യൂണൽ/എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികകളിലേക്കുള്ളതാണ് (576/2024, 577/2024). അതോടൊപ്പം, പൊലീസിൽ സബ് ഇൻസ്‌പെക്ടർ (കെ.സി.പി. – 510/2024, 511/2024, 512/2024), എ.പി.ബി വിഭാഗം (508/2024, 509/2024), എൻ.സി.എ വിഭാഗം (51/2024), എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി (443/2024, 444/2024, 445/2024), റേഞ്ച് ഫോറസ്റ്റ് ഓഫീസർ (277/2024) എന്നീ തസ്തികകളിലേക്കുള്ള അർഹതാപട്ടികകളും ഉടൻ തന്നെ പുറത്തിറങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version