തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതി; ഒളിവിലായിരുന്ന അക്കൗണ്ടന്‍റ് പിടിയില്‍

വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന വൻ അഴിമതി കേസിൽ ഒളിവിലായിരുന്ന ജീവനക്കാരൻ പിടിയിൽ. അക്കൗണ്ടൻറ് വി.സി. നിധനെ പെരിന്തൽമണ്ണയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട അക്രഡിറ്റഡ് എഞ്ചിനീയർ ജോജോ ജോണി

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വിദേശത്തേക്ക് കടന്നതായാണ് പ്രാഥമിക വിവരം. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ടരകോടിയിലധികം രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ഇല്ലാത്ത പദ്ധതികൾ സൃഷ്ടിക്കുകയും നടപ്പാക്കിയ പദ്ധതികളുടെ ചെലവ് കൃത്രിമമായി പെരുപ്പിച്ചും തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഗ്രാമീണ മേഖലയിലെ ദരിദ്രർക്കു തൊഴിൽ നൽകാനായി രൂപീകരിച്ച പദ്ധതികളിലാണ് ക്രമക്കേട് നടന്നത്. ആട്ടിൻകൂട്, കോഴിക്കൂട്, കിണർ നിർമാണം തുടങ്ങി നിരവധി പദ്ധതികളിലാണ് കൃത്രിമം നടന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു.ഒരു ആട്ടിൻകൂടിനോ കോഴിക്കൂടിനോ യഥാർത്ഥ ചെലവ് 69,000 രൂപയായിരിക്കെ, സോഫ്റ്റ്‌വെയറിൽ 1,20,000 രൂപയായി രേഖപ്പെടുത്തിയിരുന്നു. 2024-ൽ മാത്രം 142 ആട്ടിൻകൂടുകൾ ഇത്തരത്തിൽ വിതരണം ചെയ്തതായി കണ്ടെത്തി. പദ്ധതിയുടെ ലക്ഷ്യം തൊഴിലാളികൾക്ക് തൊഴിൽ നൽകുക എന്നതായിരുന്നുവെങ്കിലും, കരാറുകാരന് മാത്രമേ സാമ്പത്തിക ലാഭം ലഭിച്ചുള്ളൂ.കൂടാതെ, തോടുകളിൽ കയർഭൂവസ്ത്രം വിരിച്ചതിനും മുള വാങ്ങുന്നതിനും പേരിൽ കരാറുകാരന് 15 ലക്ഷം രൂപ പഞ്ചായത്ത് നൽകിയെങ്കിലും, യാഥാർത്ഥ്യത്തിൽ പദ്ധതി നടപ്പാക്കിയിരുന്നില്ല. സംഭവം പുറത്ത് വന്നതോടെ വലിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു. ഭരണസമിതി അറിയാതെ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലെന്ന് യുഡിഎഫും ബിജെപിയും ആരോപിക്കുന്നു.സംഭവത്തിൽ പഞ്ചായത്ത് നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവം പുറത്തായതോടെ ജോജോ ജോണിയും നിധനും ഒളിവിൽ പോയിരുന്നു. ഇപ്പോൾ നിധൻ പൊലീസ് പിടിയിലായപ്പോൾ, ജോജോ ജോണിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version