ഗിരിവികാസ് പരിശീലന കേന്ദ്രം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറി

മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ പാർസിയിൽ പതിറ്റാണ്ട് മുമ്പ് ഉദ്ഘാടനം ചെയ്ത ഗിരിവികാസ് പരിശീലന കേന്ദ്രം ഇന്ന് ഉപേക്ഷിതാവസ്ഥയിൽ. 2015-ൽ നെഹ്റു യുവകേന്ദ്ര രാഷ്ട്രീയ സാമൂഹിക വികാസ് യോജന (RSVY) പദ്ധതിയിൽ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഉൾപ്പെടുത്തി പൂർത്തിയാക്കിയ ഈ കെട്ടിടങ്ങൾ ഇപ്പോൾ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു.അപ്പപ്പാറ–അരണപ്പാറ–തോൽപെട്ടി റോഡിലെ പാർസിക്കവലയിൽ നിന്ന് ഏകദേശം 800 മീറ്റർ അകലെയാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്. പട്ടികവർഗ വിഭാഗക്കാർ കൂടുതലുള്ള തിരുനെല്ലി മേഖലയിൽ, സ്‌കൂൾ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവർക്കും പത്താം ക്ലാസിൽ പരാജയപ്പെട്ട ഗോത്രവിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട പരിശീലനം നൽകി വീണ്ടും പഠനത്തിലേക്ക് എത്തിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.അന്നത്തെ പട്ടികവർഗ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാൽ, കാലക്രമേണ കേന്ദ്രം പ്രവർത്തനരഹിതമായി, ഇപ്പോൾ മൂല്യവത്തായ സർക്കാർ നിക്ഷേപം നശിപ്പിക്കപ്പെടുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version