മാനന്തവാടി: തൊഴിൽ ഉറപ്പ് പദ്ധതിയിലെ ഓഡിറ്റിംഗ് സംവിധാനത്തിലെ പോരായ്മകൾ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിന് വഴിയൊരുക്കുന്നുവെന്നാരോപണം ഉയരുന്നു. പേരിന് മാത്രം നടക്കുന്ന സോഷ്യൽ ഓഡിറ്റിംഗ് നടപടികൾ ഫലപ്രദമല്ലെന്ന വിമർശനവും ശക്തമാണ്.തൊണ്ടർനാട് പഞ്ചായത്ത് മേഖലയിൽ നടന്ന പരിശോധനയിൽ, നിലനിൽക്കാത്ത പ്രവൃത്തികളുടെ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പേരിൽ വൻതോതിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. പല വർഷങ്ങളിലായുള്ള ചെലവുകൾ കൃത്യമായി ഓഡിറ്റ് ചെയ്യാനുള്ള കാര്യക്ഷമമായ സംവിധാനം ഉറപ്പാക്കാതെയെങ്കിൽ, പദ്ധതി ഉദ്യോഗസ്ഥരുടെ അനധികൃത വരുമാന മാർഗമായി മാറുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നു.