കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര വെളിപ്പെടുത്തല്‍

കേരളത്തില്‍ സർക്കാർ സ്കൂളുകളുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 201 സ്കൂളുകള്‍ അടച്ചുപൂട്ടിയെന്നാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്‌സഭയില്‍ വ്യക്തമാക്കിയത്.2021-22 മുതല്‍ 2023-24 വരെ കേരളത്തിലെ സർക്കാർ സ്കൂളുകളുടെ എണ്ണം 5,010ല്‍ നിന്ന് 4,809 ആയി കുറഞ്ഞു. 2019-20-ല്‍ 5,014 സ്കൂളുകള്‍ ഉണ്ടായിരുന്ന

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

എണ്ണം 2020-21-ല്‍ 5,020 ആയി ഉയര്‍ന്നുവെങ്കിലും, തുടര്‍ന്ന് ഇടിവ് രേഖപ്പെടുത്തി. 2022-23-ല്‍ 4,811 ആയി കുറഞ്ഞ ഈ എണ്ണം 2023-24-ല്‍ 4,809 ആയി.രാജ്യത്താകെ സർക്കാർ സ്കൂളുകളുടെ എണ്ണത്തില്‍ പല സംസ്ഥാനങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ഛത്തീസ്ഗഢ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സർക്കാർ സ്കൂളുകളുടെ എണ്ണം വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version