മുസ്ലിംലീഗിന്‍റെ നേതൃത്വത്തില്‍ മുണ്ടക്കൈ പുനരധിവാസ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കൈപ്പറ്റയില്‍ തുടക്കം

മേപ്പാടി പഞ്ചായത്തിൽ മുസ്ലിംലീഗ് നേതൃത്വത്തിൽ മുണ്ടക്കൈ പുനരധിവാസ പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൃക്കൈപ്പറ്റയിൽ നടന്ന ഉദ്ഘാടന ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലൂടെയാണ് നടന്നത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നിരവധി ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.പദ്ധതിക്ക് വേണ്ടി 11 ഏക്കർ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 105 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കാനാണ് തീരുമാനം. ഓരോ കുടുംബത്തിനും എട്ടു സെന്റ് സ്ഥലത്താണ് 1000 ചതുരശ്ര അടിയിൽ വീടൊരുക്കുന്നത്. വീടുകളിൽ മൂന്ന് മുറികൾ, അടുക്കള, ശൗചാലയം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. കൂടാതെ, ഭാവിയിൽ 1000 സ്ക്വയർ ഫീറ്റ് കൂടി കൂട്ടിച്ചേർക്കാനാകുന്ന രീതിയിലും വീടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നു.വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയാണ് നിർമാണം മുന്നോട്ടുപോകുന്നത്. എട്ടുമാസത്തിനകം വീടുകൾ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. നിർമാണ്‍ കൺസ്ട്രക്ഷൻസ്‍, മലബാർ ടെക് കോൺട്രാക്ടേഴ്സ് എന്നീ സ്ഥാപനങ്ങളാണ് നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. മെയ് മാസത്തോടെ വീടുകൾ കൈമാറാനാകുമെന്നു നേതാക്കൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version