സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്. തുടർച്ചയായ എട്ടാം ദിവസവും വില ഉയർന്നതോടെ, സ്വർണ വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഇന്ന് (സെപ്റ്റംബർ 2) മാത്രം ഒരു പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ വിപണി വില 77,800 രൂപയായി. ഇന്നലെ 77,640 രൂപയായിരുന്നപ്പോൾ, ഇന്ന് ഒരു ഗ്രാമിന് 20 രൂപ കൂടി ഉയർന്ന് 9,725 രൂപയായി.ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 77,000 രൂപ കടന്ന് മുന്നേറുന്നത്. വിവാഹ സീസൺ സജീവമായിരിക്കുന്ന സമയത്ത് വിലയിലെ ഈ തുടർച്ചയായ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും നിരാശയിലാഴ്ത്തുകയാണ്. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവയും ചേർന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ 84,500 രൂപയ്ക്കുമുകളിൽ ചെലവാക്കേണ്ടിവരുന്നു.സെപ്റ്റംബർ മാസത്തിന്റെ തുടക്കം തന്നെ സ്വർണവിലയിൽ വലിയ വർധനയോടെയാണ് ആരംഭിച്ചത്. പുതിയ മാസത്തിൽ വില കുറയുമെന്ന പ്രതീക്ഷിച്ചിരുന്നവർക്ക്, തുടർച്ചയായ വർധനവ് വലിയ തിരിച്ചടിയായിരിക്കുകയാണ്.