കൈവിലങ്ങുമായി പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികൾ ഒടുവിൽ വയനാട്ടിൽ നിന്നും പിടിയിൽ

പാലോട് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതികളായ പിതാവും മകനും ഒടുവിൽ പൊലീസിന്റെ വലയിലായി. അയൂബ് ഖാൻ, മകൻ സെയ്തലവി എന്നിവരെയാണ് വയനാട് മേപ്പാടിയിൽ നിന്ന് പിടികൂടിയത്.

ഒരു ആഴ്ച മുമ്പ് പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എട്ടോളം വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നിരുന്നു. അന്വേഷണത്തിൽ, ചുവപ്പ് കാർ ഉപയോഗിച്ചാണ് പ്രതികൾ സ്ഥാപനങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചതെന്ന് കണ്ടെത്തി. കാർ കേന്ദ്രീകരിച്ച അന്വേഷണത്തിലൂടെ പൊലിസ് അയൂബ് ഖാനും മകൻ സെയ്തലവിയും പ്രധാന പ്രതികളാണെന്ന് തിരിച്ചറിഞ്ഞു.ശനിയാഴ്ച രാത്രി പൊലിസ് സുൽത്താൻ ബത്തേരിയിൽ നിന്ന് ഇരുവരെയും പിടികൂടുകയും കവർച്ചയ്ക്കായി ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ തിരിച്ചുവരുന്നതിനിടെ കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുണ്ട ചെറുകുളം ഭാഗത്ത് പ്രതികളിൽ ഒരാൾ ശൗചത്തിനായി വാഹനം നിർത്തണമെന്ന് ആവശ്യപ്പെട്ടു.അവസരം മുതലെടുത്ത് കൈവിലങ്ങോടെയായിരുന്നു ഇരുവരും ഇരുട്ടിലേക്ക് രക്ഷപ്പെട്ടത്. തുടർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഉടൻ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഡ്രോണുകളും കൊല്ലത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡും ഉൾപ്പെടെ ശക്തമായ പരിശോധനകൾ നടത്തിയ ശേഷം വൈകിട്ടോടെ പ്രതികളെ പിടികൂടുകയായിരുന്നു.

സന്തോഷവാര്‍ത്ത ..; 30 ദിവസത്തെ ശമ്ബളം ജീവനക്കാര്‍ക്ക് ബോണസായി പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസർക്കാർ ഗ്രൂപ്പ് C ജീവനക്കാർക്കും ഗസറ്റഡല്ലാത്ത ഗ്രൂപ്പ് B ജീവനക്കാർക്കും 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് നൽകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ബോണസ് തുക 6,908 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.2025 മാർച്ച് 31 ന് സർവീസിലുള്ളവർക്കാണ് ബോണസ് ലഭിക്കുക. കുറച്ച് കൂടി, ആറ് മാസമെങ്കിലും തുടർച്ചയായി ജോലി ചെയ്ത ജീവനക്കാർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മാർച്ച് 31 ന് മുൻപ് രാജി വച്ചവർക്കും വിരമിച്ചവർക്കും മരിച്ചവർക്കും ഈ ബോണസ് ലഭിക്കും, മുൻപുള്ള ആറ് മാസം ജോലി ചെയ്തിരിക്കേണ്ട വ്യവസ്ഥയോടെ.ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാർക്ക് നിലവിലെ ജോലിസ്ഥലത്തിന്റെ ശമ്പളത്തെ അടിസ്ഥാനമാക്കി ബോണസ് നൽകും. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്കും വിവിധ സേനകളിലെ അംഗങ്ങൾക്കും ബോണസ് നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതോടെ വർഷാവസാനത്തിന് മുമ്പ് സർക്കാർ ജീവനക്കാർക്ക് ഒരു വലിയ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നാണ് സൂചന

സ്വർണവില സർവകാല റെക്കോർഡിൽ; വില കുതിച്ചുയർന്ന് അടുത്ത ദിവസങ്ങളിൽ ഒരു പവന് ലക്ഷത്തോട് സമീപിക്കും

കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് പവന് 1,040 രൂപയുടെ വർധനവോടെ 86,760 രൂപയായി ഉയർന്നിരിക്കുകയാണ്. ഗ്രാമിന് 130 രൂപ കൂടി 10,845 രൂപയായി. ആഭരണമായി വാങ്ങുമ്പോൾ സേവന നികുതിയും സെസും പണിക്കൂലിയും ഉൾപ്പെടെ പവന് 95,000 രൂപയ്ക്കുമുകളിലാണ് ചെലവ് വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version