- തവിഞ്ഞാൽ – ലിസ്സി ജോസ് – യു.ഡി.എഫ് – 10204
- തിരുനെല്ലി – ജിതിൻ കെ.ആർ – എൽ.ഡി.എഫ് – 12179
- പനമരം – ബീന സജി – യു.ഡി.എഫ് – 9398
- മുള്ളൻകൊല്ലി – ഗിരിജ കൃഷ്ണൻ – യു.ഡി.എഫ് – 14175
- കേണിച്ചിറ – അമൽ ജോയ് – യു.ഡി.എഫ് – 8836
- കണിയാമ്പറ്റ – സുനില്‍കുമാർ എം – യു.ഡി.എഫ് – 17563
- മീനങ്ങാടി – ബീന വിജയൻ – എൽ.ഡി.എഫ് – 12373
- നൂൽപ്പുഴ – ഷീജ സതീഷ് – യു.ഡി.എഫ് – 10298
- അമ്പലവയൽ – ജിനി തോമസ് – യു.ഡി.എഫ് – 11200
- തോമാട്ടുച്ചാൽ – വി. എൻ. ശശീന്ദ്രൻ – യു.ഡി.എഫ് – 14478
- മുട്ടിൽ – നസീമ ടീച്ചർ – യു.ഡി.എഫ് 11899
- മേപ്പാടി – ടി. ഹംസ – യു.ഡി.എഫ് – 10267
- വൈത്തിരി – ചന്ദ്രിക കൃഷ്ണൻ – യു.ഡി.എഫ് – 13994
- പടിഞ്ഞാറത്തറ – കമലാ രാമൻ – യു.ഡി.എഫ് – 13476
- തരുവണ – മുഫീദ തെസ്നി പി – യു.ഡി.എഫ് – 13292
- എടവക – ജില്‍സൺ തൂപ്പുംകര – യു.ഡി.എഫ് -10246
- വെള്ളമുണ്ട – സല്‍മ – യു.ഡി.എഫ് – 10290
- കല്‍പ്പറ്റ നഗരസഭ
- മണിയങ്കോട് -ബിന്ദു -എല്‍.ഡി.എഫ് – 423
- പുളിയാര്‍മല -രഞ്ജിത്ത് ആര്‍ – എന്‍.ഡി.എ -311
- ഗവ ഹൈസ്‌കൂള്‍ -സി.കെ നിഷ – യു.ഡി.എഫ് -392
- നെടുങ്കോട് -ഷബാന.സി – എല്‍.ഡി.എഫ് -461
- എമിലി -ചിത്ര -സ്വതന്ത്രന്‍ -363
- കന്യാഗുരുകുലം -മുഹമ്മദ് റാഫിന്‍ -എല്‍.ഡി.എഫ് -244
- കൈനാട്ടി -ജിതേഷ് വി.എ -എന്‍.ഡി.എ -257
- സിവില്‍ സ്റ്റേഷന്‍ -എ.വി ദീപ – എല്‍.ഡി.എഫ് -315
- ഗൂഡലായി – എം.പി നവാസ് -സ്വതന്ത്രന്‍ – 309
- ചാത്തോത്ത് വയല്‍ -ഷരീഫ ടീച്ചര്‍ -സ്വതന്ത്രന്‍ -257
- മുനിസിപ്പല്‍ ഓഫീസ് -ഗീത ടീച്ചര്‍ -എല്‍.ഡി.എഫ് -241
- എമിലി തടം -സൗമ്യ.എസ് -എല്‍.ഡി.എഫ് -233
- അമ്പിലേരി -കെ.കെ കുഞ്ഞമ്മദ്- യു.ഡി.എഫ്- 366
- പള്ളിത്താഴെ -മൊയ്തീന്‍(എം.പി ബാപ്പു) -യു.ഡി.എഫ്-229
- ഗ്രാമത്ത് വയല്‍- ഹരിത.കെ – സ്വതന്ത്രന്‍-293
- പുതിയ ബസ് സ്റ്റാന്‍ഡ് -ഗിരീഷ് കല്‍പ്പറ്റ -യു.ഡി.എഫ് -235
- പുല്‍പ്പാറ -ഷമീര്‍ ഒടുവില്‍ -യു.ഡി.എഫ് -373
- റാട്ടക്കൊല്ലി -രാജാറാണി -യു.ഡി.എഫ് -333
- പുത്തൂര്‍വയല്‍ -ബിനി എ.ആര്‍ -എല്‍.ഡി.എഫ് -358
- മഞ്ഞളാംക്കൊല്ലി -വര്‍ഗീസ് -എല്‍.ഡി.എഫ് -372
- മടിയൂര്‍കുനി -റീന വാസുദേവന്‍ -എല്‍.ഡി.എഫ് -335
- പെരുന്തട്ട -മുഹമ്മദ്(ബാവ) -യു.ഡി.എഫ് – 396
- വെള്ളാരംകുന്ന് -രവി വി.സി -എല്‍.ഡി.എഫ് -371
- അറ്റ്‌ലെഡ് -റജ്‌ന -എല്‍.ഡി.എഫ് -478
- ഓണിവയല്‍ -ശശിധരന്‍ മാസ്റ്റര്‍ -സ്വതന്ത്രന്‍ -260
- തുര്‍ക്കി -അനീഷ കെ.എ -എല്‍.ഡി.എഫ് -279
- കേന്ദ്രീയ വിദ്യാലയം -ഷാക്കിറ -എല്‍.ഡി.എഫ് -285
- എടഗുനി -പി.വിശ്വനാഥന്‍ -എല്‍.ഡി.എഫ് -424
- മുണ്ടേരി -ടി.ജി ബീന -എല്‍.ഡി.എഫ് -409
- മരവയല്‍ – സരോജിനി -യു.ഡി.എഫ് -362
- മാനന്തവാടി നഗരസഭ
- പഞ്ചാരകൊല്ലി – കെ വി ജുബൈർ – എൽ.ഡി.എഫ് – 406
- ജെസ്സി – വി കെ ശിവൻ – എൽ.ഡി.എഫ് – 342
- പിലാക്കാവ് – പ്രദീപൻ (മനോജ്) – യു.ഡി.എഫ് – 393
- കല്ലിയോട്ട് – രജില – യു.ഡി.എഫ് – 766
- കല്ലുമൊട്ടംകുന്ന് – ജിൻഷ സുനീഷ് – എൽ.ഡി.എഫ് – 494
- അമ്പുകുത്തി – റസീന സിദ്ധീഖ് – യു.ഡി.എഫ് – 487
- ചോയിമൂല – ശരണ്യ എം സി – എൽ.ഡി.എഫ് – 449
- ഒണ്ടായങ്ങാടി – പി ടി ബിജു – എൽ.ഡി.എഫ് – 391
- വിൻസെന്റ് ഗിരി – ബിജി എ – യു.ഡി.എഫ് – 385
- വരടിമൂല – രജനീഷ് എം ആർ – എൽ.ഡി.എഫ്- 458
- മുദ്രമൂല – അനിത – എൽ.ഡി.എഫ് – 436
- ചെറുർ – കൗസല്ല്യ അച്ചപ്പൻ – യു.ഡി.എഫ് – 357
- കുറുക്കന്മൂല -ഷെല്ലി ജിൽസ് തെനംകുഴിയിൽ – യു.ഡി.എഫ് – 420
- കുറുവ – ഷിബു കെ ജോർജ്ജ് – യു.ഡി.എഫ് – 463
- കാടൻകൊല്ലി – ലിസി ജോസ് – യു.ഡി.എഫ് – 428
- പയ്യമ്പള്ളി – ജേക്കബ് സെബാസ്റ്റ്യൻ – യു.ഡി.എഫ് – 397
- പുതിയിടം – സബിത വി പി – എൽ.ഡി.എഫ് – 386
- കൊയിലേരി – മഞ്ജുള അശോകൻ – യു.ഡി.എഫ് – 343
- താന്നിക്കൽ – സ്മിത അനിൽകുമാർ – എൽ.ഡി.എഫ് – 472
- വള്ളിയൂർക്കാവ് – ശരണ്യ ശ്രീജിത്ത് – എൽ.ഡി.എഫ് – 520
- മൈത്രിനഗർ – ഷീജ ഫ്രാൻസിസ് – യു.ഡി.എഫ് – 457
- ചെറ്റപ്പാലം – സി കുഞ്ഞബ്ദുള്ള – യു.ഡി.എഫ് – 350
- ആറാട്ടുതറ – മനോജ് ഗോപാലൻ – യു.ഡി.എഫ് – 481
- പെരുവക – ശശി കുമാർ – യു.ഡി.എഫ് – 390
- താഴെയങ്ങാടി – ഹംസ.പി.കെ – യു.ഡി.എഫ് – 506
- മാനന്തവാടി ടൗൺ – അഡ്വ. സിന്ധു സെബാസ്റ്റ്യൻ – സ്വാതന്ത്രൻ – 416
- ഗോരിമൂല – പി.വി.എസ്. മൂസ – യു.ഡി.എഫ് – 279
- എരുമത്തെരുവ് – അന്നമ്മ ജോർജ് – എൽ.ഡി.എഫ് – 316
- ക്ലബ് കുന്ന് – സജ്ന ടീച്ചർ – യു.ഡി.എഫ് – 233
- പരിയാരംകുന്ന് – ജോൺ – യു.ഡി.എഫ് – 406
- ഒഴക്കോടി – പി.വി.ജോർജ് – യു.ഡി.എഫ് – 490
- പാലക്കുളി – ലേഖ രാജീവൻ – യു.ഡി.എഫ് – 473
- കുഴിനിലം – രാജു മൈക്കിൾ – എൽ.ഡി.എഫ് – 382
- കണിയാരം – വി.യു.ജോയി – യു.ഡി.എഫ് – 600
- പുത്തൻപുര – അഖിലേഷ്.കെ.എസ് – സ്വാതന്ത്രൻ – 533
- കുറ്റിമൂല – ഉഷാ കേളു – എൽ.ഡി.എഫ് – 448
- ചിറക്കര – വി.ആർ.പ്രവീജ് – എൽ.ഡി.എഫ് – 379
03 സുൽത്താൻ ബത്തേരി നഗരസഭ
- ആറാംമൈൽ – അഞ്ജലി ടീച്ചർ – എൽ.ഡി.എഫ് – 318
- ചെതലയം – ഷെറീന അബ്ദുള്ള – യു.ഡി.എഫ് – 391
- ചേനാട് – സി. കെ സത്യരാജ് – എൽ.ഡി.എഫ് – 343
- വേങ്ങൂർ നോർത്ത് – കെ. കെ മൊയ്തു – യു.ഡി.എഫ് – 570
- ഓടപ്പള്ളം – പ്രിയ വിനോദ് – എൽ.ഡി.എഫ് – 623
- വേങ്ങൂർ സൗത്ത് – സംഷാദ് പി – യു.ഡി.എഫ് – 554
- പഴേരി – വിനോദ് സി – യു.ഡി.എഫ് – 482
- കരുവള്ളിക്കുന്ന് – പ്രീത രവി – യു.ഡി.എഫ് – 435
- അർമാട് – വിൻസി ബൈജു – സ്വതന്ത്രൻ – 554
- കോട്ടക്കുന്ന് – ലിഷ ടീച്ചർ – എൽ.ഡി.എഫ് – 344
- കിടങ്ങിൽ – സി. എം അനിൽ – എൽ.ഡി.എഫ് – 288
- കുപ്പാടി – സുപ്രിയ അനിൽകുമാർ – എൽ.ഡി.എഫ് – 457
- തിരുനെല്ലി – ടോം ജോസ് – എൽ.ഡി.എഫ് – 406
- മന്തണ്ടിക്കുന്ന് – രാധ രവീന്ദ്രൻ – യു.ഡി.എഫ് – 267
- സത്രംകുന്ന് – അബ്ദുൾ ഗഫൂർ യു.പി – എൽ.ഡി.എഫ് – 257
- ചേരൂർക്കുന്ന് – ഇന്ദ്രജിത്ത് എം.ജി – യു.ഡി.എഫ് – 405
- പാളാക്കര – പ്രമോദ് പാളാക്കര – യു.ഡി.എഫ് – 515
- തേലമ്പറ്റ – വി.എം യൂനുസ് അലി – യു.ഡി.എഫ് – 502
- തൊടുവെട്ടി – രാധ മഹാദേവൻ – യു.ഡി.എഫ് – 397
- കൈപ്പഞ്ചേരി – ഷിഫാനത്ത് വി.കെ – യു.ഡി.എഫ് – 394
- മൈതാനിക്കുന്ന് – ഷബർബാൻ (ബാനു പുളിക്കൽ) – യു.ഡി.എഫ് – 410
- ഫെയർലാന്റ് – രാധ ബാബു – യു.ഡി.എഫ് – 353
- സി കുന്ന് – റസീന അബ്ദുൽ ഖാദർ – യു.ഡി.എഫ് – 354
- കട്ടയാട് – നിഷ സാബു – യു.ഡി.എഫ് – 225
- സുൽത്താൻ ബത്തേരി – സുലഭി മോസസ് – യു.ഡി.എഫ് – 174
- പള്ളിക്കണ്ടി – ബൽക്കീസ് ഷൗക്കത്തലി – യു.ഡി.എഫ് – 371
- മണിച്ചിറ – ഫൗസിയ ടീച്ചർ – യു.ഡി.എഫ് – 369
- കല്ലുവയൽ – ലീല പാൽപ്പാത്ത് – യു.ഡി.എഫ് – 473
- പൂമല – എം.എസ് വിശ്വനാഥൻ – എൽ.ഡി.എഫ്- 289
- ദൊട്ടപ്പൻക്കുളം – എ.പി പ്രേഷിന്ത് – എൽ.ഡി.എഫ് – 287
- ബീനാച്ചി – കെ.സി യോഹന്നാൻ – എൽ.ഡി.എഫ് – 363
- പൂതിക്കാട് – ബിന്ദു പ്രമോദ് – എൽ.ഡി.എഫ് – 489
- ചീനപ്പുല്ല് – നൗഷാദ് മംഗലശ്ശേരി – സ്വതന്ത്രൻ – 404
- മന്തംകൊല്ലി – ഷേർലി കൃഷ്ണൻ – എൽ.ഡി.എഫ് – 451
- പഴുപ്പത്തൂർ – ജയേഷ് ജെ പി – എൻ.ഡി.എ – 453
- കൈവെട്ടാമൂല – ഹൈറുന്നീസ റിയാസ് – എൽ.ഡി.എഫ് – 446
- കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്
- പടിഞ്ഞാറത്തറ – ബിന്ദു ബാബു – യു.ഡി.എഫ് 5021
- കുപ്പാടിത്തറ – ബുഷറ – യു.ഡി.എഫ് – 4205
- കോട്ടത്തറ – ജെനിമോൾ എം ജി – യു.ഡി.എഫ് – 4648
- വെങ്ങപ്പള്ളി – അഞ്‌ജലി – യു.ഡി.എഫ് – 4276
- മടക്കിമല – സലാം നീലിക്കണ്ടി – യു.ഡി.എഫ് – 4178
- മുട്ടിൽ – ശശി – യു.ഡി.എഫ് – 4561
- വാഴവറ്റ – ഉഷ – യു.ഡി.എഫ് – 3470
- തൃക്കൈപ്പറ്റ – ബി സുരേഷ് ബാബു – യു.ഡി.എഫ് -3744
- അരപ്പറ്റ – ഷഹര്‍ബാൻ സെയ്തലവി – യു.ഡി.എഫ് – 3556
- മൂപ്പൈനാട് – അരുണ്‍ദേവ് – യു.ഡി.എഫ് – 4765
- ചൂരൽമല – ശിഹാബ് -യു.ഡി.എഫ് – 3304
- മേപ്പാടി – അജ്മല്‍ സാജിദ് യു – എൽ.ഡി.എഫ് – 3596
- ചാരിറ്റി – തെസ്നി അഷറഫ് – യു.ഡി.എഫ് – 3391
- വൈത്തിരി – വിജേഷ് എം വി – എൽ.ഡി.എഫ് – 3513
- പൊഴുതന – കെ കെ ഹനീഫ – യു.ഡി.എഫ് – 3775
- തരിയോട് – ജിൻസി സണ്ണി – യു.ഡി.എഫ് – 4180
02.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
- പേര്യ – ബെന്നി ആന്റണി – എൽ.ഡി.എഫ് -3624
- വാളാട് – റോസമ്മ ബേബി – യു.ഡി.എഫ് – 3988
- തലപ്പുഴ – മീനാക്ഷി രാമൻ – യു.ഡി.എഫ് – 2818
- തിരുനെല്ലി – ഷീല – എൽ.ഡി.എഫ് – 3077
- കാട്ടിക്കുളം – വസന്തകൃഷ്ണൻ ടി – എൽ.ഡി.എഫ് – 3094
- പനവല്ലി – ബേബി മാസ്റ്റർ – എൽ.ഡി.എഫ് – 3222
- തോണിച്ചാൽ – മനോജ് നിട്ടറ – യു.ഡി.എഫ് – 3710
- പളളിക്കൽ – ഉഷ വിജയൻ – യു.ഡി.എഫ് – 3662
- കല്ലോടി – ചിന്നമ്മ ജോസ് – യു.ഡി.എഫ് – 3411
- തരുവണ – ആസ്യാമൊയ്തു – യു.ഡി.എഫ് – 3679
- കട്ടയാട് – സി പി മൊയ്തീൻ ഹാജി – യു.ഡി.എഫ് – 4775
- വെള്ളമുണ്ട – മുഹമ്മദ് ഉനൈസ് ഒ ടി – യു.ഡി.എഫ് – 3310
- തേറ്റമല – സിനി തോമസ് – യു.ഡി.എഫ് – 3367
- തൊണ്ടര്‍നാട് – അബ്ദുള്ള കേളോത്ത് – യു.ഡി.എഫ് – 3045
- പനമരം ബ്ലോക്ക്പഞ്ചായത്ത്
- അഞ്ചുകുന്ന് -രജിത കെ.വി – യു.ഡി.എഫ് – 4748
- പാക്കം – എം.സി സെബാസ്റ്റ്യന്‍ – യു.ഡി.എഫ് – 3138
- ആനപ്പാറ – അഡ്വ. ഒ.ആര്‍ രഘു – യു.ഡി.എഫ് – 3670
- പാടിച്ചിറ – വര്‍ഗീസ് മുരിയന്‍കാവില്‍ – യു.ഡി.എഫ് – 2285
- മുള്ളന്‍ക്കൊല്ലി – സുമ ബിനേഷ് – യു.ഡി.എഫ് – 4146
- പുല്‍പ്പള്ളി – ടി.എസ് ദിലീപ് കുമാര്‍ – യു.ഡി.എഫ് – 2970
- ഇരുളം – ശ്രീദേവി മുല്ലയ്ക്കല്‍ – യു.ഡി.എഫ് – 3207
- വാകേരി – മേഴ്‌സി ബാബു – യു.ഡി.എഫ് – 2787
- കേണിച്ചിറ – അതുല്‍ തോമസ് – യു.ഡി.എഫ് – 2745
- നടവയല്‍ – സന്ധ്യാ ലിഷു – യു.ഡി.എഫ് – 3996
- പൂതാടി – ബിനു ജേക്കബ് – സ്വതന്ത്രന്‍ – 3318
- കമ്പളക്കാട് – സി.എച്ച് ഫസല്‍ – യു.ഡി.എഫ് – 3851
- പച്ചിലക്കാട് – റഷീന സുബൈര്‍ – യു.ഡി.എഫ് – 4933
- പനമരം – റുഖിയ – യു.ഡി.എഫ് – 3524
- വിളമ്പുക്കണ്ടം – വല്‍സല ടീച്ചര്‍ – എല്‍.ഡി.എഫ് -2876
- സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്
- അപ്പാട് – ലത ശശി – എല്‍.ഡി.എഫ് – 3124
- മീനങ്ങാടി – നിത കെ കേളു – യു.ഡി.എഫ് – 3175
- കൊളഗപ്പാറ – രത്തിന്‍ ജോര്‍ജ്ജ് – എല്‍.ഡി.എഫ് – 3167
- മൂലങ്കാവ് – അനൂപ് സി.വി – എല്‍.ഡി.എഫ് – 3276
- മുത്തങ്ങ – അവറാന്‍ ടി – യു.ഡി.എഫ് – 2557
- നൂല്‍പ്പുഴ – പ്രസന്ന ശശീന്ദ്രന്‍ – യു.ഡി.എഫ് – 2347
- ചീരാല്‍ – ബേബി വി.ടി – യു.ഡി.എഫ് – 2741
- കോളിയാടി – ഷീജ രാജു – സ്വതന്ത്രന്‍ – 2681
- ചുള്ളിയോട് – ഷാജി കോട്ടയില്‍ – എല്‍.ഡി.എഫ് – 2957
- അമ്പുകുത്തി – കൃഷ്ണകുമാരി ടീച്ചര്‍ – യു.ഡി.എഫ് – 3200
- അമ്പലവയല്‍ – യശോദ ബാലകൃഷ്ണന്‍ – എല്‍.ഡി.എഫ് – 2741
- തോമാട്ടുചാല്‍ – വര്‍ഗ്ഗീസ്(സനില്‍) – യു.ഡി.എഫ് – 3572
- നെല്ലാറച്ചാല്‍ – സൈനബ ഉസ്മാന്‍ – യു.ഡി.എഫ് -2607
- കുമ്പളേരി – സുധ കൃഷ്ണന്‍ – യു.ഡി.എഫ് – 4017
തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വയനാട്ടിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം
വയനാട് ജില്ലയിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇതുവരെ ലഭ്യമായ ഫലങ്ങളും ലീഡ് നിലയും അനുസരിച്ച് യുഡിഎഫിന് വൻ മുന്നേറ്റം. വയനാട് ജില്ലാ പഞ്ചായത്തിലെ ആകെ 17 ഡിവിഷനുകളിൽ 15 ഡിവിഷനുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്.
ജില്ലയിലെ നാലു ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നിലനിൽക്കുന്നു. മൂന്ന് നഗരസഭകളിൽ രണ്ട് നഗരസഭകൾ യുഡിഎഫ് നേടി.
മാനന്തവാടി നഗരസഭ യുഡിഎഫ് നിലനിർത്തിയതോടൊപ്പം സുൽത്താൻബത്തേരി നഗരസഭയും യുഡിഎഫ് പിടിച്ചെടുത്തു. അതേസമയം, കൽപറ്റ നഗരസഭ എൽഡിഎഫ് തിരിച്ചുപിടിച്ചു.
ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫിന് വ്യക്തമായ മുന്നേറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. കൽപറ്റ നിയമസഭാ മണ്ഡലത്തിൽ, മുൻപ് എൽഡിഎഫ് ഭരിച്ചിരുന്ന വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകൾ യുഡിഎഫ് സ്വന്തമാക്കിയപ്പോൾ,
മുൻപ് യുഡിഎഫ് ഭരിച്ചിരുന്ന മുപ്പെനാട്, മുട്ടിൽ പഞ്ചായത്തുകൾ എൽഡിഎഫ് നേടി.
വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ ഫലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നാലംഗ കുടുംബത്തെ ക്രൂരമായി വെട്ടിക്കൊന്ന കേസ്; വയനാട്ടുകാരന് വധശിക്ഷ
തലപ്പുഴ: അത്തിമൂല കോളനിയിലെ ഗിരീഷ് (38) നാലംഗ കുടുംബത്തെ ക്രൂരമായി വെട്ടിക്കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഈ ഞെട്ടിക്കുന്ന സംഭവത്തിൽ ഗിരീഷ് തന്റെ ഭാര്യ നാഗി (30), മകൾ കാവേരി (5), കൂടാതെ നാഗിയുടെ മാതാപിതാക്കളായ കരിയ (75)യും ഗൗരി (70)യെയും 2024 മാർച്ച് 27 ന് വെട്ടിക്കൊന്നുകയായിരുന്നു.ബെഗുരു ഗ്രാമത്തിലെ ആദിവാസി കോളനിയിൽ താമസിച്ചിരുന്ന ഇവരുടെ കുടുംബജീവിതത്തിൽ, ഭാര്യയ്ക്ക് വിവാഹേതരബന്ധമുണ്ടെന്ന ഗിരീഷിന്റെ സംശയവും മദ്യപാന ശീലവും കാരണം പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം മദ്യത്തിനായി പണം ആവശ്യപ്പെട്ടപ്പോൾ നാഗി നൽകാതിരുന്നതിനെ തുടർന്ന് അവളെ മർദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്ത ഗിരീഷ്, ഉടനെതിരെ എത്തിയ മകളും നാഗിയുടെ മാതാപിതാക്കളും തടയാൻ ശ്രമിച്ചതോടെ അവരെയും ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഗിരീഷ് കണ്ണൂരിലേക്ക് ഒളിച്ചോടി, എന്നാൽ രണ്ടുദിവസത്തിനുശേഷം ഇരിട്ടിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പൊന്നംപേട്ട പൊലീസ് നടത്തിയ അന്വേഷണവും സമർപ്പിച്ച കുറ്റപത്രവും പരിഗണിച്ചാണ് വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എസ്. നടരാജ വധശിക്ഷ വിധിച്ചത്.
കേരളത്തിൽ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; ഈ വർഷം 12 ദിവസത്തെ നീണ്ട അവധി
തിരുവനന്തപുരം:സംസ്ഥാന സർക്കാർ ഈ അധ്യയന വർഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക ഉത്തരവനുസരിച്ച് ഡിസംബർ 24 മുതൽ ജനുവരി 4 വരെ ക്രിസ്മസ് അവധി തുടരുന്നതായിരിക്കും. ആകെ 12 ദിവസത്തെ നീണ്ട അവധിയാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നത് ഇതോടെ കൂടുതൽ സജീവമാവും.അവധി സംബന്ധിച്ച സർക്കാർ ഉത്തരവ് ഇതിനോടകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
നടിയെ ആക്രമിച്ച കേസ്: ഗൂഢാലോചന വെളിപ്പെടുത്താൻ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നിയമനടപടിയിലേക്ക്
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന്, നിയമനടപടികൾക്ക് ഒരുങ്ങുന്നതായി നടൻ ദിലീപ് വ്യക്തമാക്കി. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെടാനാണ് തീരുമാനം. മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി ഉന്നതരെ അന്വേഷണ സംഘം തെറ്റിദ്ധരിപ്പിച്ചുവെന്നാണു ദിലീപിന്റെ ആരോപണം. വ്യക്തിപരമായ നേട്ടങ്ങൾക്കായി തന്നെ “ബലിയാടാക്കിയതാണെന്ന്” അദ്ദേഹം ആരോപിച്ചു.വിധിയുടെ പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ ആരംഭിക്കുമെന്ന് ദിലീപ് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് നടി മഞ്ജു വാര്യരാണെന്ന അവകാശവാദവും ദിലീപ് ഉന്നയിച്ചു. അമ്മയുടെ ദർബാർ ഹാൾ ഗ്രൗണ്ടിലെ പ്രസംഗമാണ് തനിക്കെതിരായ ഗൂഢാലോചനയുടെ പ്രാരംഭ സൂചനയെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.അതേസമയം, മഞ്ജു വാര്യർ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ജയിലിലെ പ്രതികളെ ഉപയോഗിച്ച് കള്ളക്കഥ ഒരുക്കിയാണ് പൊലീസ് വിഭാഗത്തിലെ ചിലർ യഥാർത്ഥ ഗൂഢാലോചന നടത്തിയതെന്നും അതിലൂടെ തന്റെ ജീവിതവും കരിയറും തകർത്തുവെന്നുമാണ് ദിലീപ് ആരോപിക്കുന്നത്. ഈ നിലപാടിനെ പിന്തുണച്ചാണ് ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻപിള്ളയും ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയതെന്ന് പറഞ്ഞത്.സർക്കാർ വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കി. അതിജീവിതയ്ക്കൊപ്പമാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രിമാരും വ്യക്തമാക്കി. ഗൂഢാലോചന തെളിയിപ്പിക്കാൻ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടുവെന്നുമാണ് കോൺഗ്രസിന്റെ വിമർശനം. പിടി തോമസിന്റെ ഇടപെടലില്ലായിരുന്നെങ്കിൽ കേസ് നിലനിൽക്കാനുള്ള സാധ്യതയില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.അതിജീവിതയ്ക്കു സമ്പൂർണ നീതി ലഭിച്ചില്ലെന്ന നിലപാടാണ് ഉമ തോമസ് എം.എൽ.എയും ഉന്നയിച്ചത്. മഞ്ജു വാര്യർക്കെതിരെ ദിലീപ് നടത്തിയ പരാമർശങ്ങൾ “വളച്ചൊടിക്കൽ” മാത്രമാണെന്നും മുമ്പ് ഉന്നയിക്കാത്ത വാദങ്ങളാണ് ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നതെന്നും അവർ പ്രതികരിച്ചു. വിഷയം വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നുമാണ് ഉമ തോമസ് ആരോപിച്ചത്.അപ്പീൽ നൽകുന്നതിനായി സർക്കാരിന് കത്ത് നൽകുന്നതിനെക്കുറിച്ചുള്ള ആലോചന തുടരുകയാണെന്നും വിധി സൂക്ഷ്മമായി പഠിച്ചശേഷം അന്തിമ തീരുമാനം എടുക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി.