കെ സുരേന്ദ്രൻ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും

കൽപ്പറ്റ: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാളെ (ഏപ്രിൽ 4) നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കേന്ദ്രമന്ത്രിയും അമേഠി എംപി യുമായ സ്മൃ‌തി ഇറാനിയോടൊപ്പം രാവിലെ 9 മണിക്ക് കൽപ്പറ്റയിൽ റോഡ്ഷോ നടത്തിയാണ് സുരേന്ദ്രൻ പത്രിക സമർപ്പിക്കുക.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പത്രിക നൽകിയതിന് ശേഷം സ്മൃതി ഇറാനി കളക്ട്രേറ്റിൽ മാധ്യമപ്രവർത്ത കരോട് സംസാരിക്കും. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്റർ മാർഗം രാവിലെ 8.30 ന് എസ്കെഎംജെ ഗ്രൗണ്ടിൽ എത്തുന്ന സ്‌മൃതി ഇറാനി ഉച്ചയോടെ കാസർഗോഡേക്ക് തിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top