കുവൈത്ത് സിറ്റി: ഇന്ത്യയിൽ നടക്കുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത് പ്രധാന വാർത്തയാക്കി കുവൈത്ത് ദിനപത്രം. കുവൈത്തിലെ പ്രാദേശിക പത്രമായ അൽ റായി ആണ് രാഹുൽ ഗാന്ധിയുടെ ചിത്ര സഹിതം വാർത്ത പ്രസിദ്ധീകരിച്ചത് .അൽ റായി പത്രത്തിലെ ഇന്നത്തെ കൂടുതൽ റീച്ചുള്ള വാർത്തകളിലൊന്നാണിത് .
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
രാഹുലിന്റെ കുടുംബ പശ്ചാത്തലവും മറ്റും വിശദീകരിച്ച ശേഷം മത്സരിക്കുന്ന വയനാടിന്റെ പ്രകൃതി ഭംഗിയെ പറ്റിയുള്ള സൂചനകളും വാർത്തയിലുണ്ട് . വയനാട് മണ്ഡലത്തിൽ രാഹുലിന്റെ പ്രധാന എതിർ സ്ഥാനാർഥിയായ ആനി രാജയെ കുറിച്ചും അവരുടെ പാര്ടിയെക്കുറിച്ചും ഉള്ള പ്രതിപാദനവും വർത്തയിലുണ്ട് . കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും വാർത്തയിൽ പരാമർശമുണ്ട് .