ഒന്നാം ഘട്ടത്തിൽ മൂന്ന് നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിച്ച പരിശീലനത്തിൽ 774 പ്രിസൈഡിങ് ഓഫീസർമാർ, 778 ഒന്നാം പോളിങ് ഓഫീസർ ഉൾപ്പെടെ 1552 പേർക്കാണ് പരിശീലനം നൽകിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മൂന്ന് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ മെറ്റീരിയൽ ശേഖരണം, പ്രിസൈഡിങ് ഓഫീസർമാർ- ഒന്നാം പോളിങ് ഉദ്യോഗസ്ഥർ എന്നിവരുടെ ചുമതലകൾ കർത്തവ്യങ്ങൾ, വോട്ടിങ് മെഷീൻ, തെരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ 15 ന് ശേഷം നടക്കുമെന്ന് ട്രെയിനിങ് നോഡൽ ഓഫീസർ ബി.സി ബിജേഷ് അറിയിച്ചു.