വേനൽ ചൂട് ; ജോലി സമയം പുനഃക്രമീകരിച്ചു

കൽപറ്റ: ജില്ലയിൽ വേനൽ കനത്തതോടെ തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് തൊഴിൽ വകുപ്പ്. പകൽ താപ നില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ തൊഴി ൽ മേഖലകളിൽ പണിയെടുക്കുന്നവർക്ക് സൂര്യാഘാതം ഏ ൽക്കാനുള്ള സാഹചര്യം മുൻനിർത്തി ഏപ്രിൽ 30 വരെയാണ് ജോലിസമയം പുനഃക്രമീകരിച്ചത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയുള്ള സമയത്തിനുള്ളി ൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നു വരെ വിശ്ര മം നൽകും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാ ളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്കുശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരം ഭിക്കുന്ന വിധമാണ് പുനഃക്രമീകരണം.സൂര്യാഘാതം, സൂര്യാതപം എന്നിവയുമായി ബന്ധപ്പെട്ട് അ ന്തർസംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചതായി ജില്ല ലേബ ർ ഓഫിസർ അറിയിച്ചു. തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ തൊഴിൽ മേഖലകളിൽ പ്രതിദിന പരിശോധനകൾ നട ത്തുന്നുണ്ട്. പരിശോധന സമയത്ത് അന്തർസംസ്ഥാന തൊഴി ലാളികൾക്കായി ഹിന്ദി, ബംഗാളി ഭാഷകളിലാണ് ബോധവ ത്കരണം നൽകുന്നതെന്നും ചൂട് വർധിക്കുന്ന സാഹചര്യത്തി ൽ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും ജില്ല ലേബർ ഓഫിസർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top