ഫോൺ ചാർജ് ചെയ്യാൻ വെറുതെ പോക്കറ്റിലിട്ടോ കയ്യിൽ പിടിച്ചോ കുറച്ചുനേരം കാത്തിരുന്നാൽ മതി; സുപ്രധാന കണ്ടെത്തലുമായി ഐഐടി

തിരക്കിനിടയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ മറന്നു പോകുന്നവരായിരിക്കും പലരും. ഇത്തരക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കും വളരെയധികം അനുഗ്രഹമാവുന്ന ഒരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിമാചൽ പ്രദേശിലെ മാണ്ഡി ഐഐടിയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ. സംഗതി വളരെ ലളിതമാണ്, ഫോണോ അതുപോലുള്ള ചെറിയ ഉപകരണങ്ങളോ ഒക്കെ ചാർജ് ചെയ്യണമെങ്കിൽ വെറുതെ പോക്കറ്റിലിട്ടിട്ടോ കൈയിൽ പിടിച്ചോ കുറച്ച് നേരം കാത്തിരുന്നാൽ മതി.മനുഷ്യ ശരീരത്തിലെ താപം വൈദ്യുതോ ജമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ഈ കണ്ടെത്തലിൻ്റെ കാതൽ. പുനരുപയോഗിക്കാവുന്ന ഊർജ സംവിധാനങ്ങളിലും ഊർജ സംരക്ഷണ മേഖലയിലുമെല്ലാം വളരെയധികം സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്ന ഒരു കണ്ടെത്തൽ കൂടിയായി ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ശരീരത്തിലെ താപോർജം വൈദ്യുതോർജമാക്കി മാറ്റി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു തെർമോന്യൂക്ലിയാർ പദാർത്ഥം ഇക്കഴിഞ്ഞ ജൂണിൽ തന്നെ ഗവേഷകർ വികസിപ്പിച്ചെടുത്തിരുന്നു.എന്നാൽ ഈ കണ്ടെത്തലിൻ്റെ വിശദാംശങ്ങൾ ജർമൻശാസ്ത്ര ജേണലായ Angewandte Chemieയിൽ ഇപ്പോൾപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെശാസ്ത്രലോകത്തിൻ്റെ ശ്രദ്ധ ഇതിലേക്ക് കൂടുതൽ എത്തുകയുംവരും കാലത്ത് ഇത് ഫലപ്രദമായിപ്രായോഗത്തിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവുകയുംചെയ്യുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. മാണ്ഡി ഐഐടിയിലെഅസോസിയേറ്റ് പ്രൊഫസർ ഡോ. അജയ് സോണിയുടെനേതൃത്വത്തിലാണ് ഗവേഷണം നടന്നത്. തെർമോ ഇലക്ട്രിക്ജനറേറ്റർ പ്രവർത്തിക്കുന്നത്‌ എങ്ങനെയാണെന്നവിശദീകരണം അദ്ദേഹം കഴിഞ്ഞയാഴ്‌ച എക്സിലൂടെനടത്തുകയും ചെയ്തു.മനുഷ്യസ്‌പർശത്തിലൂടെ മാത്രമേ ഇതിൽ ബാറ്ററി ചാർജിങ് സാധ്യതമാവുകയുള്ളൂ. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതോർജം ഉപയോഗിച്ച് ഏത് തരം ഉപകരണങ്ങളും ചാർജ് ചെയ്യുകയുമാവാം. സിൽവർ ടെല്യൂറൈഡ് എന്ന രാസപദാർത്ഥം കൊണ്ടുനിർമിച്ച നാനോവയറുകൾ ഉപയോഗിച്ചാണ് തെർമോ ഇലക്ട്രിക് മൊഡ്യൂൾ നിർമിക്കുന്നത്. മനുഷ്യ സ്‌പർശമേൽക്കുമ്ബോൾ തന്നെ ചാർജിങിന് ആവശ്യമായത്ര വോൾട്ടേജിൽ വൈദ്യുതി ലഭ്യമാവുമെന്നും ഗവേഷകർ പുറത്തുവിട്ട മാതൃകയിൽ നിന്ന് വ്യക്തമാവുന്നുണ്ട്. ചെറിയ തീവ്രതയുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് ഇനിയൊരു പ്രശ്‌നമാവില്ലെന്നും മനുഷ്യ ശരീരത്തിലെ ഊർജം കൊണ്ടുതന്നെ അത് സാധ്യമാവുമെന്നും ഡോ. സോണി അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top