കെ .എസ്.ആർ.ടി.യിൽ ഒരു പ്രതിസന്ധിയും ഇല്ലന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. കെ.എസ്.ആർ.ടി.സിയിൽ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ലന്നും മന്ത്രി പറഞ്ഞു.ബി.ജെ.പി ഒറ്റ സീറ്റിൽ പോലും കേരളത്തിൽ നിന്നും വിജയിക്കില്ലന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അവർക്ക് ബാങ്കിലേ അക്കൗണ്ട് തുറക്കാനാകുള്ളുവെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തുമെന്നും മന്ത്രി അവകാശപ്പെട്ടു. ഇടതുസർക്കാരിൻ്റെ ജനക്ഷേമകരമായ പദ്ധതികളും പ്രവർത്തനങ്ങളും അനുകൂലമായ ഘടകങ്ങളാണെന്ന് മന്ത്രി ചൂണ്ടികാട്ടി. യുഡിഎഫിന്റെ എംപിമാർ ജയിച്ച് പോയിട്ട് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും ഗണേഷ്‌കുമാർ പറഞ്ഞു.