Posted By Anuja Staff Editor Posted On

സ്വർണവില വീണ്ടും കുറഞ്ഞു

കൊ ച്ചി: സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തിൽ ചാഞ്ചാടിയ സ്വർണവിലയിൽ ഇടിവ്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഇതോടെ, ഒരു പവൻ സ്വർണത്തിന് 53,000 രൂപയിലും ഗ്രാമിന് 6,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞ് 5,540 രൂപയിലും ഗ്രാമിന് 240 രൂപ കുറഞ്ഞ് 44,320 രൂപയിലുമെത്തി.ബുധനാഴ്ച‌ സ്വർണവില പവന് 360 രൂപ കൂടിയിരുന്നു. അതിനു മുമ്ബുള്ള മൂന്നു ദിവസങ്ങളിലായി 1,600 രൂപയാണ് പവന് കുറഞ്ഞത്. ചൊവ്വാഴ്‌ച മാത്രം പവന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു.കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വർണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില ഈ മാസം മൂന്നാംതീയതി മുതലാണ് വീണ്ടും ഉയരാൻ തുടങ്ങിയത്.ഏപ്രിൽ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54000 കടന്നു. 19ന് 54,500 കടന്ന് സ്വർണവില സർവകാല റിക്കാർഡിട്ടു. തുടർന്ന് ശനിയാഴ്‌ച മുതലാണ് വില കുറയാൻ തുടങ്ങിയത്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ കുറഞ്ഞ സ്വർണവില.അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോള, ആഭ്യന്തരവിപണികളിലും സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്.പശ്ചിമേഷ്യയിലെ യുദ്ധ ഭീതി താൽക്കാലികമായി ഒഴിഞ്ഞതോടെയാണ് സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. എന്നാൽ ഇതിന് ശേഷം സ്വർണം ഇപ്പോൾ തിരിച്ചു കയറുന്ന കാഴ്‌ചയാണു കണ്ടത്. വരുംദിവസങ്ങളിലും വില മുന്നോട്ട് തന്നെ കുതിക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് ഇന്ന് വിലകുറഞ്ഞത്.അതേസമയം, വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയിൽനിന്ന് ഒരു രൂപ കുറഞ്ഞ് 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഇന്നും ഹാൾമാർക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *