Posted By Anuja Staff Editor Posted On

ഒരു മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം; ആശ്വാസത്തോടെ ഉപഭോക്താക്കള്‍

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. പവന് ഇന്ന് 320 കുറഞ്ഞതോടെ വില 53000 ത്തിന് താഴെയെത്തി.ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,880 രൂപയാണ്.നാല്‌ ദിവസംകൊണ്ട് 800 രൂപയാണ് കുറഞ്ഞത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ജൂണ്‍ ആരംഭിച്ചത് മുതല്‍ വില ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6610 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5495 രൂപയായി.വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്. കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തില്‍ മെയ് 20 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 55120 രൂപമെയ് 21 – ഒരു പവന് സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 54640 രൂപമെയ് 22 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 54640 രൂപമെയ് 23 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു.

വിപണി വില 53840 രൂപമെയ് 24 – ഒരു പവന് സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 53120 രൂപമെയ് 25 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53120 രൂപമെയ് 26 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53120 രൂപമെയ് 27 -ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53220 രൂപമെയ് 28 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53480 രൂപമെയ് 29 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53480 രൂപമെയ് 30 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 53360 രൂപമെയ് 31 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53360 രൂപജൂണ്‍ 1 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപജൂണ്‍ 2 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *