Posted By Anuja Staff Editor Posted On

അച്ചാമ്മയ്ക്കും മകനും സ്നേഹവീടൊരുങ്ങി

മാനന്തവാടി : ആകാശത്ത് കാറും കോളും കാണുമ്പോൾ മാനസികവെല്ലുവിളി നേരിടുന്ന മകനുമായി എങ്ങോട്ടോടണമെന്ന ആശങ്ക എടവക അമ്പലവയലിലെ 72 പിന്നിട്ട ചക്കുംകുടി അച്ചാമ്മയ്ക്ക് ഇനിയുണ്ടാവില്ല.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

വീടു തകർന്നുവീണ് മരിച്ചുപോകുമെന്ന പേടിയില്ലാതെ ഇനി കിടന്നുറങ്ങാം. അച്ചാമ്മയ്ക്കും മകനും ലഭിച്ചത് അടച്ചുറപ്പുള്ള നല്ല വീടാണ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയനാണ് (കെ.എസ്.എസ്.പി.യു.) സ്നേഹത്തണലൊരുക്കിയത്.435 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ കെ.എസ്.എസ്.പി.യു. നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ഞായറാഴ്ച രാവിലെ 11-ന് ഒ.ആർ. കേളു എം.എൽ.എ. കൈമാറും. അഞ്ചരലക്ഷം രൂപ ചെലവിലാണ് വീടുനിർമിച്ചത്. ഉപകരണങ്ങൾ ശ്രമദാനത്തിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ.എസ്.എസ്.പി.യു. പ്രവർത്തകരും നാട്ടുകാരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version