പൂക്കോട് :വെറ്റിനറി കോളേജിലെ സിദ്ധാർഥന്റെ മരണത്തെ തുടർന്ന് നിലവിലെ വൈസ് ചാൻസിലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വി.സിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഇതിന് പിന്നാലെയാണ് പുതിയ വി.സിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.സിദ്ധാർഥൻ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നൽകിയതായി ഗവർണർ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഹൈക്കോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവർണർ അറിയിച്ചിരുന്നു.