6949 ഭവന സ്വപ്നങ്ങൾ വയനാട് ജില്ലയിൽ പൂർത്തിയായി

കൽപ്പറ്റ:ലൈഫ് ഭവനപദ്ധതി മുഖേന ജില്ലയിൽ 6,949 വീടുകളുടെ നിർമാണം പൂർത്തിയായി. പദ്ധതിയുടെ ആദ്യ ഘട്ടത്തി ൽ പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ വിഭാഗത്തിലെ 8,784 ഗു ണഭോക്താക്കളിൽ 8,440 പേരുടെ വീട് നിർമാണം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ അർഹരായ 4,656 ഗുണഭോക്താക്കളിൽ 4,193 പേർ കരാറിലേർപ്പെടുകയും 4,048 പേരുടെ വീട് നിർമാണം പൂർത്തീകരിക്കുകയും ചെയ്തു.ബാക്കിയുള്ളവ്യൂടെ നിർമാണം വിവിധ ഘട്ടങ്ങളിലാണെന്ന് അധികൃതർ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മൂന്നാം ഘട്ടത്തിൽ ഭൂ-ഭവനരഹിതരു ടെ വിഭാഗത്തിൽ ഭൂമി കണ്ടെത്തിയ 972 ഗുണഭോക്താക്കളിൽ 962 പേർ കരാറിലേർപ്പെടുകയും 752 പേരുടെ ഭവനനിർമാ ണം പൂർത്തീകരിക്കുകയും ചെയ്തു.2019ലെ എസ്.സി, എസ്.ടി/ഫിഷറീസ് അഡീഷനൽ ലിസ്റ്റിൽ ഉൾപ്പെട്ട 3,311 ഗുണഭോക്താക്കളിൽ 2,550 പേർ കരാറിലേ ർപ്പെട്ട് 1,814 വീടുകളുടെ പണി പൂർത്തീകരിച്ചു. ലൈഫ് 2020ലെ ഗുണഭോക്തൃ പട്ടികയിൽ ഭൂമിയുള്ള ഭവനരഹിതരി ൽനിന്ന് 17,322 പേരും ഭൂ-ഭവന രഹിതരായ 5,708 പേരും അ ർഹത പട്ടികയിൽ ഉൾപ്പെട്ടു.ഇതിൽ ഗ്രാമപഞ്ചായത്തുകൾ മുഖേന 2682 ഗുണഭോക്താക്ക ളിൽ 2,370 പേർ കരാറിലേർപ്പെടുകയും 89 അതിദാരിദ്ര്യ വിഭാ ഗക്കാർ ഉൾപ്പെടെ 333 പേരുടെ ഭവന നിർമാണം പൂർത്തീകരി ക്കുകയും ചെയ്തു. ബാക്കിയുള്ളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top