ഝാർഖണ്ഡിൽ സ്പാനിഷ് വ്ലോഗറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തത്. ഝാർഖണ്ഡിലെ ദുംകയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു യുവതി. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇരുവരും ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുംകയിലെ ‘കുഞ്ഞി’ ഗ്രാമത്തിലെ ടെൻ്റിലാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച ദമ്പതികൾ ബിഹാറിലെ ഭഗൽപൂരിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ക്രൂര പീഡനത്തിനിരയായ യുവതി ഇപ്പോൾ സരയാഹട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr