അശാസ്ത്രീയമായ പരീക്ഷ ടൈംടേബിൾ തിരുത്തണം

കല്പറ്റ : എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾക്കിടയിൽ ഹൈസ്കൂളുകളോട് ചേർന്നുള്ള പ്രൈമറി, സെക്കൻഡറി വിദ്യാലയങ്ങളിൽ പ്രൈമറി ക്ലാസുകളിലെ പരീക്ഷകൾ നടത്താനുള്ള സർക്കാർ നീക്കം പരീക്ഷാനടത്തിപ്പുകൾ താളം തെറ്റിക്കുമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.).

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഹയർസെക്കൻഡറി വിഭാഗം പരീക്ഷകൾ നടക്കുന്ന ദിവസംതന്നെയാണ് പ്രൈമറി ക്ലാസുകളിലെയും എട്ട്, ഒൻപത് ക്ലാസുകളിലെയും പരീക്ഷ. ജില്ലയിലെ മിക്കവാറും എല്ലാ പ്രൈമറി അധ്യാപകർക്കും ഹയർസെക്കൻഡറി പരീക്ഷാ ചുമതലയുള്ളതുകൊണ്ട് പരീക്ഷകഴിഞ്ഞ് മാതൃവിദ്യാലയങ്ങളിൽ തിരിച്ചെത്തി പരീക്ഷ നടത്തുകയെന്നത് അപ്രായോഗികമാണ്.സർക്കാരിന്റെ നിസ്സംഗതയാണ് ഇത്തരം പ്രശ്ന‌ങ്ങൾക്ക് കാരണമെന്നും യോഗം ആരോപിച്ചു. ജില്ലാപ്രസിഡന്റ് ഷാജു ജോൺ അധ്യക്ഷനായി. പി.എസ്. ഗിരീഷ് കുമാർ, ബിജു മാത്യു, ടി.എൻ. സജിൻ, ടി.എം. അനൂപ്, ജോസ് മാത്യു, എം. പ്രദീപ്കുമാർ, ഷെർലി സെബാസ്റ്റ്യൻ, പി. വിനോദ്കുമാർ, പി. മുരളീദാസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version