വെള്ളമുണ്ട: വെള്ളമുണ്ടയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. കോഴിക്കോട് നരിപ്പറ്റ സ്വദേശി നിപുന്‍ (25) ആണ് മരിച്ചത്. സഹയാത്രികന്‍ വിപിന്‍ (27) ന് പരിക്കേറ്റു.
വെള്ളമുണ്ട പത്താം മൈലിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രക്കായി വയനാട്ടിലെത്തിയതായിരുന്നു ഇരുവരും. തിരികെ പോകുന്ന വഴി അതേ ദിശയില്‍ പോകുന്ന സ്വകാര്യ ബസിന്റെ അരികിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ് ടയറിനടിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം നടന്നതെന്നാണ് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാകുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr