തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ സമയംപുനഃക്രമീകരിച്ചു. ഏഴു ജില്ലകളിൽ രാവിലെയും ഏഴു ജില്ലക ളിൽ വൈകിട്ടുമാണ് പ്രവർത്തിക്കുക. ഇന്നുമുതൽ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ചൊവ്വ, വ്യാഴം ദിവസങ്ങളി ൽ രാവിലെയും ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവും പ്രവർത്തിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവർത്തിക്കുക.മസ്റ്ററിങ് നടക്കുന്നതിനാൽ സർവറിൽ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം. ശിവരാത്രി ദിനമായ മാർച്ച് എട്ടിന് റേഷൻ കടകൾക്ക് അവധിയായിരിക്കും.