മാർച്ച് 8 മുതൽ 15 വരെ പ്രത്യേക നിരക്കിൽ സ്ത്രീകൾക്ക് യാത്ര ചെയ്യാൻ ആകും. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. മാർച്ച് 8- ന് എല്ലാ യൂണിറ്റിൽ നിന്നും കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിലേക്ക് പ്രത്യേക ട്രിപ്പുകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിനോടൊപ്പം വനിതകൾ ആവശ്യപ്പെടുന്ന സ്ഥലത്തേക്കും കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlRE
വ്യക്തിഗത യാത്രയ്ക്ക് പുറമേ, കുടുംബശ്രീ, സ്വാശ്രയ സംഘങ്ങൾ, മറ്റ് സംഘങ്ങൾ എന്നിവയ്ക്കും യാത്ര നടത്താവുന്നതാണ്. മാർച്ച് 8 മുതൽ 15 വരെ പ്രത്യേക നിരക്കിൽ യാത്ര ചെയ്യാനാകും. നെല്ലിയാമ്പതി, ജാനകിക്കാട്, വയനാട്, മലമ്പുഴ, വണ്ടർലാ, ഗവി, സൈലന്റ് വാലി, വാഗമൺ എന്നിവിടങ്ങളിലേക്ക് യാത്ര നടത്തുന്നുണ്ട്. യാത്ര ബുക്കിംഗിനും അന്വേഷണങ്ങൾക്കുമായി 9846100728, 9544477954 എന്നീ നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.