വനമേഖലയിലെ വയലുകൾ സംരക്ഷിക്കാൻ കോടികളുടെ പദ്ധതി പരിഗണനയിൽ

കൽപറ്റ: 1972ൽ നിലവിൽ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാറിനോട് ആവ ശ്യപ്പെടാൻ കേരള-കർണാടക-തമിഴ്‌നാട് സർക്കാറുകൾ തീരു മാനിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ. മനുഷ്യ-വന്യജീവി സം ഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ രൂപവത്കരിച്ച ജില്ലതല സമിതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരു ന്നു മന്ത്രി. മനുഷ്യ-വന്യജീവി സംഘർഷം, വെല്ലുവിളികൾ നേ രിടാൻ അന്തർ സംസ്ഥാനങ്ങളുടെ നിരന്തര സഹകരണം, കൂ ട്ടായ പ്രവർത്തനം, സാങ്കേതിക വൈദഗ്‌ധ്യങ്ങൾ, വിവരങ്ങൾ എന്നിവ കൈമാറും. ഇതര സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്ര വർത്തനങ്ങളിലൂടെ മൃഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി ആവ ശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ട് കൂട്ടായി പ്രവർത്തിക്കു മെന്ന് അന്തർ സംസ്ഥാന സർക്കാറുകൾ അറിയിച്ചതായും മ ന്ത്രി പറഞ്ഞു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലാ തല നിയന്ത്രണ സമിതി പ്രവർത്തിക്കും.ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും കലക്ടർ, ജി ല്ല പൊലീസ് മേധാവി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജില്ല മെഡി ക്കൽ ഓഫിസർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറ കർ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയ റക്‌ടർ, ജില്ല കൃഷി ഓഫിസർ, ജില്ല മൃഗസംരക്ഷണ ഓഫിസർ എന്നിവർ അംഗങ്ങളായാണ് സമിതി പ്രവർത്തിക്കുക. പ്രാദേ ശികതല ജാഗ്രത സമിതി ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്വ യംഭരണ സ്ഥാപന അധ്യക്ഷന്മാർ, ബന്ധപ്പെട്ട വനം വകുപ്പ് ഉ ദ്യോഗസ്ഥർ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് ഓഫി സർമാർ, ആരോഗ്യം-കൃഷി-മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗ സ്ഥർ, പൊലീസ്, തഹസിൽദാർ, അംഗീകൃത സന്നദ്ധ സംഘട ന പ്രതിനിധികൾ ഉൾപ്പെട്ട സമിതി ജില്ലയിലെ മനുഷ്യ-വന്യമൃ ഗ സംഘർഷം ലഘൂകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകും. വന്യമൃഗ ശല്യം രൂക്ഷമല്ലാത്ത മേഖലകളിലെ ഇ ക്കോടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണവിധേയമായി ഘട്ടം ഘട്ട മായി തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മ ന്ത്രി അറിയിച്ചു.

https://wayanadvartha.in/2024/03/12/new-library-room-inaugrated-in-medical-college/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version